വാഷിങ്ടണ്‍: ലോക വ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള നീക്കത്തില്‍ അമേരിക്കയില്‍ പ്രതിഷേധം വ്യാപകമാവുന്നു. രാഷ്ട്രീയവും മതപരവും തത്ത്വശാസ്ത്രപരവുമായ വിശ്വാസപ്രമാണങ്ങളെല്ലാം മാറ്റിവെച്ച് അമേരിക്കന്‍ ജനത ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍, അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്റര്‍ മേധാവി പാസ്റ്റര്‍ ടെറി ജോണ്‍സ് ആവര്‍ത്തിച്ചു.