തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി ഭൂമി വ്യാജരേഖയിലൂടെ തട്ടിയെടുത്തെന്ന പരാതിയില്‍ പാലക്കാട് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാനടപടികള്‍ സ്തംഭിപ്പിച്ചു. പ്രതിപക്ഷത്തിന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള വാദപ്രതിവാദത്തിനിടെ, മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് നിയമനിര്‍മാണം മാത്രം ചര്‍ച്ച കൂടാതെ നടത്തി സഭ പിരിഞ്ഞു.