കോഴിക്കോട്: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്, സമസ്ത ജനറല് സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര്, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര് അബ്ദുല് ഹയ്യ് ശിഹാബുദ്ദീന് തങ്ങള്, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള് എന്നിവര് അറിയിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് വെള്ളിയാഴ്ച ഈദുല് ഫിത്ര് ആയിരിക്കുമെന്ന് കേരള ഹിലാല് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല് ഖാദിര് മൗലവി അറിയിച്ചു.