Sorry, you need to install flash to see this content.

view counter

കേരളീയം

റെയില്‍വേയുടെ വ്യാജ സെയില്‍ ലെറ്ററുണ്ടാക്കി കോടികള്‍ തട്ടിയ മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: ദക്ഷിണ റെയില്‍വേയുടെ വ്യാജ സെയില്‍ ലെറ്ററുണ്ടാക്കി കോടികള്‍ തട്ടിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേയുടെ പഴയ ഇരുമ്പ് സാധനങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് ഇവര്‍ നിരവധി പേരില്‍നിന്ന് വന്‍തുക തട്ടിയതായാണ് കണ്ടെത്തിയത്.

കാലാവസ്ഥാവ്യതിയാനം മനുഷ്യ നിര്‍മിതമല്ല -ഫ്രഡ്‌സിംഗര്‍

തിരുവനന്തപുരം: ഭൂമിയിലെ കാലാവസ്ഥാവ്യതിയാനവുമായി മനുഷ്യജീവിതത്തിനോ പ്രവൃത്തിക്കോ ബന്ധമില്ലെന്ന് പ്രമുഖ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനും കാലാവസ്ഥാവിദഗ്ധനുമായ സീഗ് ഫ്രൈഡ് ഫ്രഡ്‌സിംഗര്‍ പറഞ്ഞു. എപ്പോഴും സംഭവിക്കുന്ന മാറ്റത്തിനുത്തരവാദി പ്രകൃതി മാത്രമാണ്. ശാന്തിഗിരിയുടേയും കേസരി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍ പൃഥ്വിരാജ് അസത്യം പ്രചരിപ്പിക്കുന്നു -നിര്‍മാതാവ് ഹസീബ്

ആലപ്പുഴ: നടന്‍ പൃഥ്വിരാജ് തനിക്കെതിരെ അസത്യം പ്രചരിപ്പിക്കുകയാണെന്ന് മലയാളം മൂവി മേക്കേഴ്‌സ് പ്രൊപ്രൈറ്ററും നിര്‍മാതാവുമായ എച്ച്. ഹസീബ്.  താന്‍ നിര്‍മിച്ച 'വര്‍ഗം' സിനിമയുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത്  പൃഥ്വിരാജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പൃഥ്വിരാജിനും ചാനല്‍ ഭാരവാഹികള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും ഹസീബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാതാക്കള്‍ക്ക് ശല്യക്കാരനാണ് ഈ നടനെന്നും പൃഥ്വിരാജ് അഭിനയിച്ചതുകൊണ്ടാണ് തന്റെ സിനിമ പരാജയപ്പെട്ടതെന്നും ഹസീബ് ആരോപിച്ചു.   

ജുഡീഷ്യറി പാവപ്പെട്ടവരുടെ ഭാഗത്തല്ല -എം.വി. ജയരാജന്‍

കണ്ണൂര്‍: എ.പി.എല്‍ വിഭാഗത്തിന് റേഷന്‍ അവകാശപ്പെട്ടതല്ലെന്ന സുപ്രീം കോടതി വിധിയോടെ ജുഡീഷ്യറി പാവപ്പെട്ടവരടങ്ങുന്ന സാധാരണക്കാരുടെ ഭാഗത്തല്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് സി.പി.എം സംസ്ഥന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍ സംഘടിപ്പിച്ച പ്രകടനത്തിന്റെ സമാപനത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജീവിക്കാന്‍ അനുവദിക്കൂ' എന്നത് ഓരോ പൗരന്റെയും അടിസ്ഥാനപരമായ അവകാശമാണ്.

നഴ്‌സിങ് പ്രവേശന തട്ടിപ്പ്: അന്വേഷണം സി.ബി.ഐക്ക് കൈമാറി

കൊച്ചി: ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് നഴ്‌സിങ് പ്രവേശന തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് കൈമാറി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൈ ബ്ലൂ എന്റര്‍പ്രൈസസ് ലിമിറ്റഡ് നടത്തിയ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി ഇരട്ടയാര്‍ മനയില്‍ ജൂലി റോയി, കന്യാകുമാരി പള്ളിക്കോണം സ്വദേശി പി. കാമരാജ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എം. ശശീധരന്‍ നമ്പ്യാരുടെ ഉത്തരവ്.
Syndicate content
Share/Bookmark