Sorry, you need to install flash to see this content.

view counter

ദേശീയം

മോഡിയെ ചോദ്യം ചെയ്യും

അഹ്മദാബാദ്: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊന്ന കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സി.ബി.ഐ ചോദ്യംചെയ്യും. ആഭ്യന്തരസഹമന്ത്രി അമിത്ഷാക്കൊപ്പം മോഡിയെയും ചോദ്യംചെയ്യാനുള്ള അപേക്ഷ കഴിഞ്ഞ ഏപ്രില്‍ 14 നുതന്നെ സി.ബി.ഐ ആസ്ഥാനത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്ന്  അന്വേഷണ സംഘാംഗം 'മാധ്യമ'ത്തോടു വെളിപ്പെടുത്തി.

സി.ബി.ഐ ചുവടുകള്‍ കരുതലോടെ

അഹ്മദാബാദ്: നരേന്ദ്ര മോഡിയെയും അമിത്ഷായെയും വ്യക്തമായ തെളിവു കിട്ടാതെ ചോദ്യംചെയ്താല്‍ അത് വിവാദമാകുമെന്നും കേസിന്റെ ഗതിക്ക് ഗുണകരമാവില്ലെന്നും സി.ബി.ഐക്ക് കഴിഞ്ഞ ഏപ്രിലില്‍തന്നെ നിയമോപദേശം ലഭിച്ചിരുന്നു. കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയുടെ അന്വേഷണത്തില്‍ പിഴവ് ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനാവും കോട്ടമെന്ന് ആഭ്യന്തരമന്ത്രാലയവും സി.ബി.ഐ മേധാവികളെ ധരിപ്പിച്ചു.

സചിന് ഭാരതരത്‌ന നല്‍കണം -ആശാ ഭോസ്‌ലേ

ന്യൂദല്‍ഹി: സചിന്‍ ടെണ്ടുല്‍കര്‍ ബാറ്റുവീശുമ്പോള്‍ അതൊരു കലാകാരന്‍ രാഗമാലപിക്കുന്നതുപോലെയെന്ന് പ്രമുഖ ഗായിക ആശാ ഭോസ്‌ലേ. കളിയിലെ ഈ യഥാര്‍ഥ ഇതിഹാസം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്നും ആശ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നലെ സചിന്‍ തന്റെ അഞ്ചാം ഇരട്ടസെഞ്ച്വറി നേടിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഭീകരത: നടപടിക്ക് പാകിസ്താനോട് ആവശ്യപ്പെടും -ബ്രിട്ടന്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് തീവ്രവാദം തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകത പാകിസ്താനുമായി തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ലശ്കറെ ത്വയ്യിബ, അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും താലിബാന്‍ എന്നിവക്കെതിരായ പോരാട്ടത്തില്‍ പാകിസ്താനൊപ്പം കൈകോര്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇരുരാഷ്ട്ര തലവന്മാരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാമറണ്‍.

വിലക്കയറ്റം: പാര്‍ലമെന്റ് കവാടത്തില്‍ ഇടതു-മതേതര കക്ഷി എം.പിമാരുടെ ധര്‍ണ

ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ ഇടതു പാര്‍ട്ടികളുടെ ധര്‍ണ. പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ തെലുങ്കുദേശം ഉള്‍പ്പെടെ ബി.ജെ.പിയേതര മതേതര പാര്‍ട്ടികളും പങ്കെടുത്തു. മന്‍മോഹന്‍ സിങ് മന്ത്രിസഭ രാജിവെച്ച് പുറത്തുപോകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Syndicate content
Share/Bookmark