ന്യൂദല്‍ഹി: വിലക്കയറ്റത്തിനും സ്വകാര്യവത്കരണത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ണം. തമിഴ്‌നാട്ടില്‍ പണിമുടക്ക് ഭാഗിക പ്രതികരണമുണ്ടാക്കിയപ്പോള്‍ കര്‍ണാടകയില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ദേശീയതലത്തില്‍ പണിമുടക്ക് ഭാഗികമായിരുന്നു.
ദല്‍ഹിയിലും മുംബൈയിലും പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നതോടെ യാത്രക്കാര്‍ വലഞ്ഞു. ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തത് പണമിടപാടുകളെ സാരമായി ബാധിച്ചു.