അമേരിക്കയെയും ലോകത്തെയും അതിഭയങ്കരമായി ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍-പെന്റഗണ്‍ ആക്രമണത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനമാണ് നാളെ. സെപ്റ്റംബര്‍ 11നു ശേഷമുള്ള ലോകം സമൂല മാറ്റത്തിന് വിധേയമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂനിയന്റെ തിരോധാനത്തോടെ ഏക വന്‍ ശക്തിയായിത്തീര്‍ന്ന അമേരിക്ക ആഗോള പൊലീസുകാരന്റെ പരിവേഷത്തില്‍ ഏകധ്രുവലോക സങ്കല്‍പവുമായി മുന്നേറുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയ മാരക പ്രഹരമായിരുന്നു സെപ്റ്റംബര്‍ 11ലെ ട്രേഡ് സെന്റര്‍ ആക്രമണം. ഭീകരാക്രമണത്തെ എത്ര തന്നെ അപലപിച്ചാലും അമേരിക്കയുടെ അഹന്തക്കേറ്റ ആഘാതമായിരുന്നു അതെന്ന് സമ്മതിച്ചേ തീരൂ.