Sorry, you need to install flash to see this content.

view counter

വിപണി

കുരുമുളകിന് കുറഞ്ഞു

കോഴിക്കോട്: കുരുമുളക്  നാടന്‍, ചേട്ടന്‍, വയനാടന്‍  ഇനങ്ങള്‍ 100 രൂപ വീതം കുറഞ്ഞു.

വെളിച്ചെണ്ണ               5650.00
കൊപ്ര                   
എടുത്തപടി     3700.00
ദില്‍പസന്ത്     3750.00
റാസ്         3625.00
ഉണ്ട         4050.00
രാജാപൂര്‍     4550.00
കൊട്ടത്തേങ്ങ:
ചെറുത്        2800-2950
വലുത്        3250-3550
വടകര                        2550-2650
പിണ്ണാക്ക്
റോട്ടറി         1475.00
എക്‌സ്‌പല്ലര്‍     1200.00
കുരുമുളക്:
നാടന്‍        19,900.00
ചേട്ടന്‍        20,300.00
വയനാടന്‍     21,000.00

ചലിക്കാന്‍ മടിച്ച് സൂചികകള്‍

മുംബൈ: ചലിക്കാന്‍ മടിച്ചുനിന്ന മുംബൈ ഓഹരി സൂചിക 34.63 പോയന്റ് മാത്രം ഉയര്‍ന്ന് 17,992ല്‍ വ്യാപാരം അവസാനിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. 0.19 ശതമാനം മുന്നേറ്റം. ദേശീയ സൂചിക നിഫ്റ്റി 11.35 പോയന്റ് ഉയര്‍ന്ന് 5408.90ല്‍ ക്ലോസ് ചെയ്തു. പൊതുമേഖല, ബാങ്കിങ് ഓഹരികള്‍ മുന്നേറ്റം പ്രകടിപ്പിച്ചപ്പോള്‍ എനര്‍ജി, ടെലികോം മേഖലകള്‍ വിറ്റൊഴിക്കല്‍ പ്രവണത കാട്ടി. സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ പ്രമുഖര്‍: എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്. നഷ്ടമുണ്ടാക്കിയവര്‍: റിലയന്‍സ് കമ്യൂ., ഭാരതി എയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഫ്ര.
Syndicate content
Share/Bookmark