05:22:07
25
APRIL 2014
FRIDAY
FOLLOW US
facebook twitter feeds

കാലിക്കറ്റില്‍ ബി.എസ്സി മെഡിക്കല്‍ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസില്‍ നടത്തുന്ന ബി.എസ്സി മെഡിക്കല്‍ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി കോഴ്സുകളിലേക്ക് പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 30 വരെ സമര്‍പ്പിക്കാം. ബയോളജിയില്‍ 50 ശതമാനം മാര്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കും നേടിയ കേരള സര്‍ക്കാര്‍ നടത്തുന്ന പ്ളസ്ടു പരീക്ഷയോ അല്ളെങ്കില്‍ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി /ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത മാര്‍ക്കിളവ് ലഭിക്കും. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇത്തരം അപേക്ഷകര്‍ ഫലം പ്രസിദ്ധീകരിച്ച് ആറു ദിവസത്തിനകം മാര്‍ക്ലിസ്റ്റിന്‍െറ കോപ്പി ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
അപേക്ഷ, പ്രിന്‍റൗട്ടിലെ ഫോട്ടോ ഗെസറ്റഡ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി, 300 രൂപ സര്‍വകലാശാലാ ഫണ്ടിലടച്ച (എസ്.സി /എസ്.ടി 100 രൂപ മതിയാകും) അസ്സല്‍ ചലാന്‍ രസീത് (ഡി.ഡി കേരളത്തിനു പുറത്തുള്ളവര്‍ മാത്രം), യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി (പി.ഒ), 673 635 വിലാസത്തില്‍ ജൂലൈ 31നകം ലഭിക്കത്തക്കവിധം അയക്കുക. ചലാന്‍ /ഡി.ഡിയുടെ പിറകുവശത്ത് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നമ്പര്‍ എഴുതേണ്ടതും ഈ നമ്പര്‍ വിദ്യാര്‍ഥി സ്വന്തം ആവശ്യത്തിന് രേഖപ്പെടുത്തി വെക്കേണ്ടതുമാണ്.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com