19:25:47
02
SEPTEMBER 2014
TUESDAY
FOLLOW US
facebook twitter feeds

എം.ജി സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് പ്രവേശ പരീക്ഷ

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2013-15 അധ്യയന വര്‍ഷം എം.എസ് സി, ഇന്‍റഗ്രേറ്റഡ് എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷ ജൂലൈ 20ന് രാവിലെ 10 മുതല്‍ 11 വരെ നടത്തും. 80001 മുതല്‍ 80462, 90001, 80518 എന്നീ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാര്‍ഥികള്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിലും 80501 മുതല്‍ 80855, 90002 എന്നീ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാര്‍ഥികള്‍ കോട്ടയം ബി.സി.എം കോളജിലും പരീക്ഷക്ക് ഹാജരാകണം. ഹാള്‍ ടിക്കറ്റുകള്‍ തപാലില്‍ അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിക്കാ ത്തവര്‍ പരീക്ഷാ ദിവസം രാവിലെ ഒമ്പതിന് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ ഫോട്ടോയുമായി എത്തി കൈപ്പറ്റണം. അപേക്ഷയോടൊപ്പം ഫീസടച്ചതിന്‍െറ ഒറിജിനല്‍ ചെലാന്‍/ഡി.ഡി എന്നിവ സമര്‍പ്പിക്കാത്തവരെ പരീക്ഷക്ക് മുമ്പ് അവ സമര്‍പ്പിക്കാതെ പ്രവേശപരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

Category:

Section: 
Session Lead
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com