13:12:31
25
OCTOBER 2014
SATURDAY
FOLLOW US
facebook twitter feeds

മാനേജ്മെന്‍റ് ട്രെയ്നി 140 ഒഴിവുകള്‍

തിരുവനന്തപുരം: പട്ടികവര്‍ഗവികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളില്‍ ഓഫിസ് മാനേജ്മെന്‍റ് ട്രെയ്നികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2012 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദ ധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയരുത്. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം നല്‍കും. നിയമനം താല്‍കാലികവും പരമാവധി ഒരുവര്‍ഷത്തേക്കുമായിരിക്കും. അപേക്ഷാഫോറങ്ങള്‍ എല്ലാ പ്രോജക്ട് ഓഫിസ്/ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസ്/ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസുകളില്‍ നിന്നും വിതരണം ചെയ്യും. ഒരുതവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com