Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ 300 സുരക്ഷാ...

തുർക്കിയിൽ 300 സുരക്ഷാ ഉ​ദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​; 1000 സ്വകാര്യ സ്​കൂൾ അടച്ചു പൂട്ടും

text_fields
bookmark_border
തുർക്കിയിൽ 300 സുരക്ഷാ ഉ​ദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​; 1000 സ്വകാര്യ സ്​കൂൾ അടച്ചു പൂട്ടും
cancel

ഇസ്​തംബൂൾ: തുർക്കിയിൽ പ്രസിഡൻറി​െൻറ സുരക്ഷാ ചുമതല വഹിക്കുന്ന 300 ​ഉദ്യോഗസ്​ഥർക്ക്​ അറസ്​റ്റ്​ വാറൻറ്​.  സി.എൻ.എൻ തുർക്​ ചാനലാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. നേരത്തെ 283 സുരക്ഷാ ഉ​േദ്യാസ്​ഥർ​ അറസ്​റ്റിലായിരുന്നു. അതേസമയം അട്ടിമറിക്കാരുമായി ബന്ധമ​ുണ്ടെന്ന്​ സംശയിക്കുന്ന 1000 സ്വകാര്യ സ്​കൂൾ അധികൃതർ അടച്ച്​ പൂട്ടാനൊരുങ്ങുന്നു. രാജ്യത്തെ 10000 പേരുടെ പാസ്​പോർട്ടുകളും  റദ്ദ്​ ചെയ്​തിട്ടുണ്ട്​.

രാജ്യവാപകമായി നടന്ന ​അന്വേഷണത്തിൽ ഇതുവരെ 44000ൽ അധികം സർക്കാർ ജീവനക്കാരെ സസ്​പെൻറ്​ ​െചയ്​തിട്ട​ുണ്ടെന്നാണ്​ ഒൗദ്യോഗിക മാധ്യമമായ അനദോലു ഏജൻസി നൽകുന്ന റിപ്പോർട്ട്​. വിദ്യാഭ്യാസ മന്ത്രാലയം 21,738 ജീവനക്കാരെയും 21,029 അധ്യാപകരെയും സസ്​പെൻറ്​ ​െചയ്യുകയും 246 സൈനിക ജഡ്​ജിമാരെ പ്രോസിക്യൂട്ട്​ ചെയ്യുകയോ പുറത്താക്കുകയോ ചെയ്​തതായി പ്രതിരോധ മന്ത്രിയും അറിയിച്ചു. കുറ്റാരോപിതരുടെ വിചാരണ അങ്കാറയിലെ സിവിലിയൻ കോടതിയിൽ നടക്കുമെന്ന്​ നീതിന്യായ മന്ത്രി ബെകിറ ബൊസ്​ദാഗ്​ പറഞ്ഞു. ജൂലൈ 15 നാണ്​ തുർക്കിയിൽ പട്ടാള അട്ടിമറി ​​ശ്രമമുണ്ടായത്​. സിവിലിയൻമാരും സൈനികരുമുപ്പെടെ 262 പേരാണ്​ സംഭവത്തിൽ കൊല്ലപ്പെട്ടത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Coup
Next Story