Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലികയെ...

ബാലികയെ പീഡിപ്പിച്ചതായി പരാതി; രണ്ടാനമ്മ അറസ്റ്റില്‍

text_fields
bookmark_border

പൂക്കോട്ടുംപാടം: ബാലികയെ രണ്ടാനമ്മ പീഡിപ്പിച്ചതായി പരാതി. കവളമുക്കട്ട പുതുവപ്പറമ്പന്‍ മുജീബ്റഹ്മാന്‍െറ രണ്ടാം ഭാര്യ സജ്നയിലുള്ള മകള്‍ ഏഴുവയസ്സുകാരിയെയാണ് ഇയാളുടെ ആദ്യഭാര്യ സെറീന (31) പീഡിപ്പിച്ചത്. സെറീനയെ പൂക്കോട്ടുംപാടം എസ്.ഐ എസ്. സന്തോഷ് അറസ്റ്റ് ചെയ്തു.
മലദ്വാരത്തിലൂടെ കമ്പി കയറ്റി പീഡിപ്പിച്ചതായി മാതൃസഹോദരിയാണ് പരാതി നല്‍കിയത്. സജ്ന മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് മുജീബ് കുട്ടിയെ ആദ്യ ഭാര്യയെ ഏല്‍പ്പിക്കുകയായിരുന്നു.
തേള്‍പ്പാറ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയെ മുക്കത്തെ അനാഥാലയത്തില്‍ ചേര്‍ക്കുകയും ചെയ്തു. അവിടെനിന്ന് കൂറ്റമ്പാറയിലെ മാതൃസഹോദരിയുടെ വീട്ടിലത്തെിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് നിലമ്പൂരിലെ ഡോക്ടറുടെ ചികിത്സ തേടി. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍ പെണ്‍കുട്ടി.
പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗം അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ സ്ഥലം സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:step mothergirl harrased
Next Story