Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹയര്‍സെക്കന്‍ഡറി...

ഹയര്‍സെക്കന്‍ഡറി പാഠപുസ്തക വിതരണത്തിലും താളപ്പിഴ

text_fields
bookmark_border
ഹയര്‍സെക്കന്‍ഡറി പാഠപുസ്തക വിതരണത്തിലും താളപ്പിഴ
cancel

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പാഠപുസ്തക വിതരണവും താളംതെറ്റി. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഉത്തരവ് നല്‍കിയതിലുണ്ടായ കാലതാമസമാണ് ഇതിന് കാരണം.
അച്ചടിച്ച ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ വിതരണംചെയ്യാതെ കെട്ടിക്കിടക്കുകയാണ്. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഏജന്‍സിയായ സി-ആപ്റ്റിനെയാണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഏല്‍പിച്ചിരുന്നത്.
പ്ളസ് ടു പുസ്തകങ്ങള്‍ സി-ആപ്റ്റ് സ്വന്തമായി അച്ചടിച്ചു. പ്ളസ് വണ്‍ പുസ്തകങ്ങള്‍കൂടി അച്ചടിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാനായിരുന്നു സി-ആപ്റ്റിന്‍െറ നീക്കം. ടെന്‍ഡര്‍ പരാജയപ്പെട്ടതോടെ അച്ചടി കെ.ബി.പി.എസിനെ ഏല്‍പിച്ചു. പക്ഷേ, അച്ചടിക്കാനുള്ള ഉത്തരവ് നല്‍കുന്നത് വൈകി.
മാര്‍ച്ചില്‍ നല്‍കേണ്ട ഉത്തരവ് മേയിലാണ് നല്‍കിയത്. ഇന്‍റന്‍റ് നല്‍കുന്നതില്‍ സ്കൂളുകള്‍ കാലതാമസംവരുത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് സി-ആപ്റ്റ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു കെ.ബി.പി.എസിന് നല്‍കിയ നിര്‍ദേശം. അച്ചടി പൂര്‍ത്തിയാക്കിയെങ്കിലും പുസ്തകങ്ങള്‍ ഇതുവരെയും വിതരണംചെയ്തിട്ടില്ല. കുറച്ച് വിതരണം ചെയ്തതൊഴിച്ചാല്‍  ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇപ്പോഴും കെ.ബി.പി.എസില്‍ കെട്ടിക്കിടക്കുകയാണ്. സി-ആപ്റ്റാണ് ഇത് വിതരണംചെയ്യേണ്ടത്. പാദവാര്‍ഷിക പരീക്ഷ ആരംഭിക്കാനിരിക്കെയാണ് പുസ്തകമില്ലാതെ പഠിക്കേണ്ട അവസ്ഥയുള്ളത്.
സ്കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടിയിലും വിതരണത്തിലും വീഴ്ചസംഭവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:text bookschool text books
Next Story