Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിക്കെതിരായ...

മാണിക്കെതിരായ ഗൂഢാലോചന ഗൗരവമായി കാണണം –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മാണിക്കെതിരായ ഗൂഢാലോചന ഗൗരവമായി കാണണം –കുഞ്ഞാലിക്കുട്ടി
cancel

കോട്ടയം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമയും പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടത്തിയത് ഗൗരവമായി കാണണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മാണിക്കെതിരായ അന്വേഷണം നിഷ്പക്ഷമായി നടന്നിട്ടില്ളെന്നതും ഗൗരവത്തോടെ കാണണം. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ  മാണിക്ക് രാജിവെക്കും വരെ കേസിന്‍െറ പേരില്‍ ഒരുപാട് സഹിക്കേണ്ടിവന്നുവെന്നും കേരള യാത്രയുടെ ഭാഗമായി കോട്ടയത്തത്തെിയ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് ആയുസ്സില്ല. ഇതെല്ലാം ഏതാനും ദിവസത്തേക്ക് മാത്രമുള്ള ചര്‍ച്ചകളാണ്. ലോക്സഭാ-പിറവം-അരുവിക്കര ഉപ തെരഞ്ഞെടുപ്പ് വേളയിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും  ഇതേ തന്ത്രം പയറ്റിയിട്ടും ജനങ്ങള്‍ പരിഗണിച്ചില്ല. ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിലുള്ള വിവാദങ്ങള്‍ നിര്‍ത്താന്‍ സമയമായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikutty
Next Story