Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി ഇന്ന്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
cancel

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വി.എം സുധീരന്‍ നയിച്ച കേരള യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഉച്ചതിരിഞ്ഞ് 2.45-ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി വി.എം സുധീരന്‍ നയിച്ച ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം ശംഖുമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യും. 5.15 നാണ് സമ്മേളനം. തുടര്‍ന്ന് മസ്‌കറ്റ് ഹോട്ടലിൽ രാത്രി 8.30-ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ 10-ന് ഇന്ദിരാഭവനില്‍ നടക്കുന്ന കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവ് യോഗമാണ് രാഹുല്‍ പങ്കെടുക്കുന്ന മറ്റൊരു പ്രധാനപരിപാടി. 11.30 ന് ഡിസിസി അധ്യക്ഷന്‍മാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച. ഇതിന് ശേഷം കൊച്ചിയിലേക്ക് പോകുന്ന രാഹുല്‍ മൂന്ന് മണിക്ക് കിന്‍ഫ്രാ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കും. നാല് മണിക്ക് അങ്കമാലിയില്‍ എൻ.എസ്‌.യു ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
Next Story