Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജനെതിരെ...

ജയരാജനെതിരെ കേസെടുത്തത് ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരം -കോടിയേരി

text_fields
bookmark_border
ജയരാജനെതിരെ കേസെടുത്തത് ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരം -കോടിയേരി
cancel

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരും സി.ബി.ഐയും ഒത്തു കളിക്കുകയാണെന്നും ജയരാജനെതിരെ കേസെടുത്തത് ആര്‍.എസ്.എസിന്‍റെ നിര്‍ദേശപ്രകാരം ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പും പല കൊലപാതക കേസുകളും ഉണ്ടായിട്ടുണ്ടെന്നും അതിലൊന്നും യു.എ.പി.എ ചുമത്തിയിട്ടില്ളെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ് കൊലയാളികളെ സംരക്ഷിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. അവര്‍ക്ക് ജാമ്യം കിട്ടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നു. പാര്‍ട്ടി നേതാക്കളെ ജയിലിലടച്ച് സി.പി.എമ്മിനെ തകര്‍ക്കാമെന്ന് ആര്‍.എസ്.എസ് കരുതേണ്ട. ഇതിനെയെല്ലാം നേരിട്ട്കൊണ്ട് കടന്നുവന്ന പാര്‍ട്ടിയാണ് സി.പി.എം.  യു.എ.പി.എ ചുമത്തിയാലും ജാമ്യം നിഷേധിക്കാനാവില്ളെന്നും കോടിയേരി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikathiroor manoj case
Next Story