Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഫ്ദലുല്‍ ഉലമ പരീക്ഷ...

അഫ്ദലുല്‍ ഉലമ പരീക്ഷ നടന്നില്ല; വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെട്ടു

text_fields
bookmark_border
ആലത്തൂര്‍: കാലിക്കറ്റ് സര്‍വകലാശാല 2015 മേയില്‍ നടത്തേണ്ട അഫ്ദലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ സപ്ളിമെന്‍ററി പരീക്ഷ നടക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെട്ടു. കോഴ്സിന്‍െറ റെഗുലര്‍ പരീക്ഷയും സപ്ളിമെന്‍ററി പരീക്ഷയും മുന്‍ വര്‍ഷങ്ങളില്‍ ഒരുമിച്ചാണ് നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം മേയില്‍ റെഗുലര്‍ പരീക്ഷ നടത്തുകയും സപ്ളിമെന്‍ററി പരീക്ഷ പിന്നീട് നടത്തുമെന്നറിയിച്ച് മാറ്റിവെക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ കോഴ്സിന്‍െറ സിലബസ് മാറ്റിയിരുന്നു. പുതിയ സിലബസ് അനുസരിച്ചുള്ള ആദ്യ പരീക്ഷയാണ് റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തിയത്. അതിന്‍െറ ഫലം വന്നിട്ടും സപ്ളിമെന്‍ററി പരീക്ഷ എന്ന് നടക്കുമെന്ന് പറയാന്‍ പോലും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ല. 2015ന് മുമ്പ് പഴയ സിലബസില്‍ റെഗുലര്‍ പരീക്ഷകളില്‍ പരാജയപ്പെട്ടവരാണ് മാര്‍ച്ചില്‍ ഫീസടച്ച് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story