Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2016 12:05 PM GMT Updated On
date_range 30 July 2016 12:05 PM GMTകുതിരാനിലെ തുരങ്ക നിര്‍മാണം പുരോഗതിയില്‍
text_fieldsbookmark_border
വടക്കഞ്ചേരി: കുതിരാനില്‍ തുരങ്ക നിര്‍മാണം പുരോഗമിക്കുന്നു. ഇടത് തുരങ്ക നിര്‍മാണം 130 മീറ്റര്‍ പിന്നിട്ടു. 915 മീറ്ററാണ് ആകെ ദൂരം. 100 കോടി രൂപ ചെലവിലാണ് രണ്ട് തുരങ്കങ്ങളുടെ നിര്‍മാണം നടക്കുന്നത്. തൃശൂര്‍ ഭാഗത്ത് നിന്നുള്ള തുരങ്ക നിര്‍മാണം മഴക്കുശേഷം ആരംഭിക്കും. പ്രഗതി എന്‍ജിനീയറിങ് കമ്പനിയാണ് നിര്‍മാണച്ചുമതല. 10 മീറ്ററാണ് ഉയരം. വലതു ഭാഗത്തെ തുരങ്ക നിര്‍മാണവും അടുത്തദിവസം ആരംഭിക്കും. ബൂമര്‍ യന്ത്രം ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് നിര്‍മാണ ചുമതല വഹിക്കുന്നവര്‍ പറയുന്നത്. തുരങ്കത്തിലേക്കുള്ള പാലങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. 140 മീറ്റര്‍ ദൂരത്തിലാണ് രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നത്. തുരങ്ക പാത വരുന്നതോടെ വടക്കഞ്ചേരിയില്‍നിന്ന് മണ്ണൂത്തിയിലേക്ക് എളുപ്പത്തിലത്തൊനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story