HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

ഉണ്ണി വിജയന് ഇനി ചുവടുമാറ്റം

ഉണ്ണി വിജയന് ഇനി ചുവടുമാറ്റം
ഉണ്ണി വിജയന്‍

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠനം കഴിഞ്ഞിറങ്ങി 12 വര്‍ഷം കഴിയേണ്ടിവന്നു ഉണ്ണി വിജയന്‍ എന്ന പേര് ചലച്ചിത്ര ലോകം തിരിച്ചറിയാന്‍. മികച്ച ഇംഗ്ളീഷ് ഫീച്ചര്‍ സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിലൂടെയാണ് കേരളത്തില്‍നിന്ന് മറ്റൊരു സിനിമക്കാരന്‍ ദേശീയ ശ്രദ്ധയിലെത്തിയത്. ‘ലെസന്‍സ് ഇന്‍ ഫൊര്‍ഗറ്റിങ്’ എന്ന ഇംഗ്ളീഷ് ചിത്രത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ച, പാലക്കാട് സ്വദേശി ഉണ്ണി വിജയന്‍െറ കൂടെ പഠിച്ചവരാണ് ഇന്ന് മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ തരംഗം വിതക്കുന്നത്. 1998ലാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എഡിറ്റിങ് പഠിച്ചിറങ്ങുന്നത്. തന്‍െറ അടുത്ത സിനിമ മലയാളത്തിലുള്ള കച്ചവട സിനിമയായിരിക്കുമെന്ന് ഉണ്ണി ഉറപ്പിച്ചുപറയുന്നു. ‘അന്നയും റസൂലും’ പോലുള്ള പുതിയ കാലത്തിന്‍െറ സിനിമകളാണ് ഇനി മലയാളത്തില്‍ ഉണ്ടാകുക. അതില്‍ പങ്കാളിയാകണം. സമാന്തര മേഖലയില്‍ പിടിച്ചുനില്‍ക്കാനുള്ള പ്രയാസവും കച്ചവട മേഖലയിലേക്കുള്ള വഴികാണിച്ചതായി ഉണ്ണി പറയുന്നു.
പ്രശസ്ത എഴുത്തുകാരി അനിതനായരുടെ അതേപേരിലുള്ള നോവലാണ് ‘ലെസന്‍സ് ഇന്‍ ഫൊര്‍ഗറ്റിങ്’ എന്ന സിനിമയുടെ ഇതിവൃത്തം. സ്ത്രീജന്മത്തെതന്നെ ഇല്ലാതാക്കാന്‍ ഇന്ത്യയിലെമ്പാടും നടക്കുന്ന ആസൂത്രിതമായ നീക്കങ്ങളും അതിനെ അതിജീവിച്ച് ജനിക്കുന്ന പെണ്‍കുട്ടികളില്‍ സമൂഹം അടിച്ചേല്‍പിക്കുന്ന നിയന്ത്രണങ്ങളുമാണ് സ്മൃതി കൃഷ്ണമൂര്‍ത്തിയെന്ന പെണ്‍കുട്ടിയിലൂടെ സിനിമ വരച്ചുകാട്ടുന്നത്.
l