HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

ആഷിക്കിക്കു ശേഷം സാജനും രണ്ടാം ഭാഗം

ആഷിക്കിക്കു ശേഷം സാജനും രണ്ടാം ഭാഗം
ആഷികിയുടെ രണ്ടാം ഭാഗം യുവതാരങ്ങളെ അണിനിരത്തി വിജയമായതോടെ നിരവധി ഹിറ്റുകളുടെ രണ്ടാം ഭാഗത്തെപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങി. 1991ലെ വമ്പന്‍ ഹിറ്റ് സാജന്റെ തുടര്‍ച്ചയാണ് ഇതിലാദ്യം. രണ്ടം ഭാഗത്തിന്റെ തിരക്കഥ തയാറായതായി സാജന്റെ സംവിധായകന്‍ ലോറന്‍സ് ഡിസൂസ അറിയിച്ചു.
സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്ത് തുടങ്ങിയവരുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു 'സാജന്‍'. അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്.
രണ്ടാം ഭാഗത്തില്‍ യുവതാരങ്ങളെയോ പുതുമുഖങ്ങളെയോ ഉള്‍പ്പെടുത്താനാണ് ആലോചന. അതേസമയം, മുതിര്‍ന്ന താരങ്ങളുടെ സാന്നിധ്യവുമുണ്ടായിരിക്കും. സല്‍മാന്‍, മാധുരി, സഞ്ജയ് ടീമിലെ ആരെങ്കിലും ഭാഗമാകുമോ എന്ന് വ്യക്തമല്ല. ആദ്യഭാഗത്തിലേതു പോലെ ത്രികോണ പ്രണയകഥ തന്നെയായിരിക്കും ഇതിലും.
2014ല്‍ പുറത്തിറങ്ങുംവിധമാകും ചിത്രീകരണം തുടങ്ങുക.