HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

നയന്‍സിന്റെ 'അനാമിക' ദസറക്ക്

നയന്‍സിന്റെ 'അനാമിക' ദസറക്ക്
Nayantara in 'Anaamika' climax scene
ഹിന്ദിയില്‍ ഏറെ ചര്‍ച്ചയായ 'കഹാനി'യുടെ തമിഴ് -തെലുങ്ക് പതിപ്പായ 'അനാമിക' ഈവര്‍ഷം ദസറക്ക് തിയറ്ററുകളിലെത്തുന്നു. ഹിന്ദിയിലെ വിദ്യാ ബാലന്റെ കഥാപാത്രം തമിഴിലും തെലുങ്കിലും അവതരിപ്പിക്കുന്നത് നയന്‍താരയാണ്. 'ഹാപ്പി ഡേയ്സ്', 'ലീഡര്‍' തുടങ്ങിയ വന്‍ തെലുങ്ക് ഹിറ്റുകള്‍ ഒരുക്കിയ ശേഖര്‍ കമ്മുലയാണ് സംവിധായകന്‍. ശേഖറിന്റെ ആദ്യ ചിത്രമായ 'ഡോളര്‍ ഡ്രീംസി'ന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ദൂരൂഹ സാഹചര്യത്തില്‍ കാണാതായ ഭര്‍ത്താവിനെ തേടി ഇറങ്ങിയ യുവതിയുടെ കഥയായിരുന്നു 'കഹാനി'. ഹിന്ദി പതിപ്പില്‍ നിന്ന് ഏറെ വ്യത്യാസങ്ങള്‍ വരുത്തിയാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരുങ്ങുന്നത്. 'കഹാനി'യില്‍ നായിക പൂര്‍ണ ഗര്‍ഭിണിയായാണ് രംഗത്തെത്തിയതെങ്കില്‍ ഇതില്‍ നയന്‍താരയുടെ കഥാപാത്രം ഗര്‍ഭിണിയല്ല എന്നതാണ് പ്രധാന മാറ്റം. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. തമിഴിലും തെലുങ്കിലും ശ്രദ്ധേയനായ വൈഭവ് റെഡ്ഢിയാണ് നായകന്‍.
Nayan tara and Vaibhav Reddy in 'Anaamika'