HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

പോലീസ് മാമനും കള്ളന്റെ മകനും തിയറ്ററില്‍

പോലീസ് മാമനും കള്ളന്റെ മകനും തിയറ്ററില്‍
ബാബുരാജിനെ നായകനാക്കി ബി.ആര്‍. ജേക്കബ് സംവിധാനം ചെയ്യുന്ന 'പോലീസ് മാമനും' സുദേവ് സംവിധാനം ചെയ്യുന്ന 'കള്ളന്റെ മകനും' ഈയാഴ്ച തിയറ്ററുകളിലെത്തുന്നു.
നടന്‍ ബാബുരാജ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. രാധാ വര്‍മയാണ് നായിക. ബി.ആര്‍. ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം വി.ബി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്നത് വാണി വിശ്വനാഥാണ്.ഭീമന്‍ രഘു, വിഷ്ണുപ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു.
സുദേവ് സംവിധാനം ചെയ്യുന്ന 'കള്ളന്റെ മകനി'ല്‍ സ്റ്റാര്‍ സിങര്‍ ജൂനിയറിലൂടെ ശ്രദ്ധേയനായ ബാലതാരം മാസ്റ്റര്‍ യദുകൃഷ്ണന്‍ മുഖ്യവേഷത്തിലെത്തുന്നു. അനൂപ് ചന്ദ്രന്‍, ബാബീ നമ്പൂതിരി, ശ്രീജിത്ത് രവി, ലക്ഷ്മി പ്രിയ, ഭീമന്‍ രഘു, അര്‍ച്ചന, രശ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സിന്ധു മധു നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ഏവൂര്‍ വാസുദേവന്‍ നായരുടേതാണ്. കാമറ: ജി. ഉണ്ണികൃഷ്ണന്‍, എഡിറ്റിങ്: ലിന്‍സന്‍ റാഫേല്‍, കല: ബിജു വി., ഗാനങ്ങള്‍: ബി.ആര്‍. പ്രസാദ്, സംഗീതം: റോണി റാഫേല്‍.
റമദാന്‍ നോമ്പുകാലം ആരംഭിച്ചതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഈവാരം റിലീസിനെത്തിയിട്ടില്ല. ഇനി ആഗസ്റ്റ് ആദ്യവാരം വരെ കാര്യമായ റിലീസുകളും ഉണ്ടാകില്ല. കഴിഞ്ഞവാരങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളും അന്യഭാഷാ ചിത്രങ്ങളുമാകും തിയറ്ററുകളില്‍ ഈ മാസം സജീവമാകുക.
movies@madhyamam.com