Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവേട്ട’യില്‍ ഷാന്‍...

വേട്ട’യില്‍ ഷാന്‍ റഹ്മാന്‍െറ പാട്ടുകള്‍

text_fields
bookmark_border
വേട്ട’യില്‍ ഷാന്‍ റഹ്മാന്‍െറ പാട്ടുകള്‍
cancel

രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍-മഞ്ജു വാര്യര്‍ ചിത്രം ‘വേട്ട’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഹരിനാരായണന്‍ ബി.കെയും മനു മഞ്ജിത്തുമാണ് രചന. ‘ഈ കോടമഞ്ഞിന്‍..’ എന്ന ഗാനത്തില്‍ ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ തന്നെയാണ്. മറ്റൊരു ഗാനമായ ‘രാവ് മായവെ..’ ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനും റിനു രസാക്കുമാണ്. ഗാനരചന മനു മന്‍ജിത്ന്‍്റെതാണ്. 
സൈക്കോളജിക്കല്‍ ത്രില്ലറായ ‘വേട്ട’യില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരനും സന്ധ്യയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു. വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, കോട്ടയം നസീര്‍, ഡോ.റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും അഭിനയിക്കുന്നു.  അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരകഥയും ഒരുക്കുന്ന ചിത്രത്തിന്‍െറ ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍.എസും, ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Rajesh Pillai Films ന്‍്റെ ഒപ്പം Red Rose Creations ന്‍്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച 'വേട്ട' പ്രദര്‍ശനത്തിനത്തെിക്കുന്നത് Red Rose Release ആണ്. പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=whhFSmcLo74
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vetta
Next Story