Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗൗരവതരമായ സാമൂഹിക...

ഗൗരവതരമായ സാമൂഹിക പ്രശ്നം

text_fields
bookmark_border
ഗൗരവതരമായ സാമൂഹിക പ്രശ്നം
cancel

എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്  ആലുവയില്‍ ക്യാമ്പ് ചെയ്തു നല്‍കിയ നിര്‍ദേശത്തത്തെുടര്‍ന്ന് ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ നഗരങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ രാവിലെ ആറുമണി മുതല്‍ ഉച്ചവരെ നടത്തിയ റെയ്ഡില്‍ 25 ലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. കൊല്ലം പരവൂരില്‍ ഒരു സ്റ്റേഷനറി കടയില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളും കഞ്ചാവും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതും പിറ്റേദിവസമാണ്. ഇതോടനുബന്ധിച്ച് ഒരു അസംകാരന്‍ ഉള്‍പ്പെടെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

വയനാട് ജില്ലയിലെ വെള്ളമുണ്ടയില്‍നിന്നുള്ള വാര്‍ത്തയില്‍, മുറുക്കാന്‍ കച്ചവടത്തിന്‍െറ മറവില്‍ വ്യാപകമായി വിദ്യാര്‍ഥികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതായി കണ്ടത്തെിയെന്ന് പറയുന്നു. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരാണ് റോഡരികില്‍ കുട കുത്തിവെച്ച് കച്ചവടം നടത്തുന്നതത്രെ. കടുത്ത ലഹരിയടങ്ങുന്ന പുകയിലചേര്‍ത്ത മുറുക്കാന്‍ ഒരു തവണ ഉപയോഗിച്ചവന്‍ പിന്നീടതിന്‍െറ അടിമയായിത്തീരുമെന്നതാണ് മാരകമായ ഫലം. തത്ഫലമായി ആദിവാസികളും വിദ്യാര്‍ഥികളും ലഹരിയുടെ പിടിയിലമരുന്നു. ഇങ്ങനെയൊക്കെയാണ് കേരളം മയക്കുമരുന്നിന്‍െറ താഴ്വരയായി മാറുന്ന ആപത്കരമായ സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്നത്. മദ്യത്തിന്‍െറ ഉപഭോഗം ബാറുകള്‍ ഭാഗികമായി പൂട്ടിയതോടെ കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുമ്പോള്‍തന്നെ മറുവശത്ത് മയക്കുമരുന്ന് ഉപയോഗം ഭീകരമായി വര്‍ധിക്കുകയാണ്. 2015ല്‍ കേരള പൊലീസിന്‍െറ  നാര്‍കോട്ടിക് സെല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4105 ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍മാത്രം 1376 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഭവങ്ങള്‍ എത്രയോ ഇരട്ടിവരും. 2008ല്‍ വെറും 508 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതെന്നോര്‍ക്കണം. ഒഡിഷ, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍നിന്നാണ് ഏറെയും മയക്കുമരുന്നുല്‍പന്നങ്ങള്‍ കേരളത്തിലത്തെുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇടുക്കി കഞ്ചാവ് ലോബി ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍വഴി അന്തര്‍സംസ്ഥാനതലത്തില്‍ വലിയൊരു കടത്ത് ശൃംഖലയായി വളര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഇതിന്‍െറ ഉപഭോക്താക്കള്‍ മാത്രമല്ല കരിയര്‍മാരുമായി മാറുകയാണ്.

പ്രബുദ്ധ സാക്ഷര കേരളം എന്ന ദൈ വത്തിന്‍െറ സ്വന്തം നാട് കുറ്റകൃത്യങ്ങളിലും മാനസിക രോഗങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും -ആത്മഹത്യ നിരക്കില്‍പോലും- ഇതര സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണുള്ളതെന്ന വൈരുധ്യം സമ്മതിക്കാതിരുന്നിട്ടു കാര്യമില്ല. സര്‍ക്കാറുകളുടെ അവകാശവാദങ്ങള്‍ എന്തായാലും വിനാശകരമായ ഈ പ്രയാണത്തിനെതിരായ ബോധവത്കരണം ഒന്നുകില്‍ അപര്യാപ്തമാണ് അല്ളെങ്കില്‍, വിജയിക്കുന്നില്ല. നമ്മുടെ വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് ഈ പ്രതിഭാസത്തിന്‍െറ ഏറ്റവും വലിയ ഇരകള്‍ എന്നും സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. കൂനിമേല്‍ കുരു എന്നവണ്ണം ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴില്‍പടയുടെ പ്രവാഹം കേരളത്തിന്‍െറ ആരോഗ്യരംഗത്തും കുറ്റകൃത്യങ്ങളുടെ വര്‍ധനവിലും മയക്കുമരുന്ന് ഉപയോഗത്തിലും വഹിക്കുന്ന പങ്ക് ഉത്കണ്ഠയുളവാക്കുന്നതാണ്. മെയ്യനങ്ങി പണിയെടുക്കാന്‍ മലയാളികള്‍ തയാറില്ലാത്തിടത്തോളംകാലം കേരളത്തിന് ജീവിതം ഒരിഞ്ച് മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുകയല്ലാതെ പോംവഴിയില്ല, കൃഷിപ്പണി മുതല്‍ വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍വരെ സകലരംഗങ്ങളിലും ബംഗാള്‍, ബിഹാര്‍, ഒഡിഷ, യു.പി, തമിഴ്നാട് തുടങ്ങിയ സ്റ്റേറ്റുകളില്‍നിന്നുള്ള യുവാക്കളുടെ ആധിപത്യം പൂര്‍ണമാവുകയാണ്. അവരുടെ കൃത്യമായ എണ്ണം സര്‍ക്കാറിന്‍െറ പക്കലില്ളെങ്കിലും 40-45 ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ മഹാഭൂരിഭാഗവും അങ്ങേയറ്റം അനാരോഗ്യകരവും മനുഷ്യോചിതവുമല്ലാത്ത സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന പരമാര്‍ഥം നിഷേധിക്കാനാവില്ല. 2016 ജൂണ്‍ 17ന് ഇതുസംബന്ധമായി ഫയല്‍ ചെയ്യപ്പെട്ട ഒരു ഹരജി തീര്‍പ്പാക്കവെ കേരള ഹൈകോടതി ചൂണ്ടിക്കാട്ടിയ ഒരു വസ്തുതയുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മലിനമായ അന്തരീക്ഷത്തില്‍ താമസിക്കേണ്ടിവരുന്നത് ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ സ്വഭാവം വളര്‍ത്തുന്നു എന്നതാണത്. ശുദ്ധജലമോ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളോ അലക്കാനും വിശ്രമിക്കാനുമുള്ള ഏര്‍പ്പാടുകളോ ഒന്നുമില്ലാത്ത ലേബര്‍ ക്യാമ്പുകളില്‍ അറവുമൃഗങ്ങളേക്കാള്‍ ദയനീയമായിട്ടാണ് ഈ തൊഴിലാളികള്‍ കഴിഞ്ഞുകൂടുന്നത്. സ്വാഭാവികമായും അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നു.

ജിഷ കൊലക്കേസുപോലുള്ള പ്രമാദ സംഭവങ്ങളുണ്ടാവുമ്പോള്‍ എല്ലാവരും ഇതര സംസ്ഥാാന തൊഴിലാളികള്‍ക്കെതിരെ തിരിയുമെങ്കിലും അവരെ കുറ്റവാളികളും മൃഗതുല്യരുമാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് സര്‍ക്കാറോ ജനങ്ങളോ ബോധവാന്മാരല്ല. മലയാളികളുടെ ഇളംതലമുറകളാണ് കുറ്റകരമായ ഈ അലംഭാവത്തിന് കനത്ത വില കൊടുക്കേണ്ടിവരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തില്‍ മലമ്പനി, ക്ഷയം, കുഷ്ഠരോഗം, മന്ത്, ത്വഗ്രോഗങ്ങള്‍ എന്നിവ പടരുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി. ലേബര്‍ ക്യാമ്പുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് സര്‍ക്കാറിന് ബോധമുണ്ടെന്ന് തൊഴില്‍ മന്ത്രിയും വെളിപ്പെടുത്തി. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവിക്കുന്ന സാഹചര്യം കേരളത്തിന്‍െറ ഗൗരവതരമായ സാമൂഹിക ആരോഗ്യ മാനുഷിക പ്രശ്നമായി കണ്ട് അതിന്‍െറ പരിഹാരത്തിന് ജനങ്ങളുടെ സഹകരണത്തോടെ സമഗ്രവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ ഭവിഷ്യത്ത് അപ്രതിരോധ്യമായിരിക്കുമെന്നതിന് മുന്നറിയിപ്പുകള്‍ വേണ്ടുവോളം ലഭിച്ചുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
Next Story