Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫ്രാന്‍സാണ് ഇഷ്ടം,...

ഫ്രാന്‍സാണ് ഇഷ്ടം, ഗ്രീസ്മാനാണ് താരം

text_fields
bookmark_border
ഫ്രാന്‍സാണ് ഇഷ്ടം, ഗ്രീസ്മാനാണ് താരം
cancel
പാരിസ്: യൂറോകപ്പിന് ഫ്രാന്‍സ് ഒരുങ്ങുമ്പോള്‍ ടീമിലിടം ലഭിക്കാത്തൊരു സൂപ്പര്‍ താരത്തിലായിരുന്നു ചര്‍ച്ച മുഴുവന്‍. സ്വന്തം മണ്ണിലെ ചാമ്പ്യന്‍ഷിപ്പിലേക്കായി കാത്തുവെച്ച റയല്‍ മഡ്രിഡിന്‍െറ സ്റ്റാര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമയെ ഒഴിവാക്കിയത് ടൂര്‍ണമെന്‍റിന് മുമ്പേ വിവാദത്തിലേക്ക് വഴിവെച്ചു. ബെന്‍സേമയില്ലാത്ത ഫ്രാന്‍സ് അതിദുര്‍ബലമാവുമെന്ന വാദം ശക്തമായി. സഹതാരത്തെ ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ ബെന്‍സേമയെ ദേശീയ ഫെഡറേഷന്‍ വെട്ടിവീഴ്ത്തിയപ്പോള്‍ സാക്ഷാല്‍ സിനദിന്‍ സിദാനും തിയറി ഒന്‍റിയും വരെ കോച്ച് ദിദിയര്‍ ദെഷാംപ്സിനും ഫ്രഞ്ച് ഫുട്ബാള്‍ തലവന്മാര്‍ക്കുമെതിരെ രംഗത്തത്തെി. പക്ഷേ, ജൂണ്‍ പത്തിന് കളമുണര്‍ന്ന ശേഷം ഫ്രഞ്ചുകാര്‍ ബെന്‍സേമയെ മറന്ന മട്ടാണ്. ഒലിവര്‍ ജിറൂഡും പോള്‍ പൊഗ്ബയും ആന്‍റണി മാര്‍ഷലും അന്‍െറായ്ന്‍ ഗ്രീസ്മാനും അടക്കം യുവനിരയുമായി തുടങ്ങിയപ്പോള്‍ ഒന്നും പിഴച്ചില്ല. അവര്‍ക്കിടയിലേക്കായിരുന്നു ദിമിത്രി പായെറ്റ് എന്ന വെസ്റ്റ്ഹാം താരം ഒരു ബുള്ളറ്റ് ഷോട്ടുമായി ആരാധക മനം കവര്‍ന്നത്.

ഒരുമാസമാവുമ്പോഴേക്കും ഫ്രഞ്ച് ഫുട്ബാളില്‍ ബെന്‍സേമ അപ്രസക്തനായി. പായെറ്റും ഗ്രീസ്മാനുമാണ് ഇന്നത്തെ താരങ്ങള്‍. ലോകചാമ്പ്യന്മാരായ ജര്‍മനിയും യൂറോ ജേതാക്കളായ സ്പെയിനും താരനിബിഡമായ ഇംഗ്ളണ്ടും ഇറ്റലിയും ബെല്‍ജിയവും പ്രവചനക്കാരുടെ ഇഷ്ട ടീമുകളായി മാറിയ ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സ് എത്തുമ്പോള്‍ എല്ലാവരും മാറ്റിപ്പിടിക്കുകയാണ്.

സെമിയില്‍ ജര്‍മനിക്കെതിരെ നേടിയ ഇരട്ട ഗോളടക്കം ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമതാണ് ഈ അത്ലറ്റികോ മഡ്രിഡ് സ്ട്രൈക്കര്‍. മുറിവേറ്റ മനസ്സുമായാണ് ഈ 29കാരന്‍ ദെഷംപ്സിന്‍െറ ടീമില്‍ യൂറോകപ്പിനത്തെിയത്. ഏതാനും ദിവസം മുമ്പ് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡിനെതിരെ നഷ്ടപ്പെടുത്തിയ പെനാല്‍റ്റി അത്രയേറെ വേദനിപ്പിച്ചിരുന്നു. കിരീടനഷ്ടത്തിലേക്കത്തെിച്ച പിഴവ് ആയുധമാക്കി വിമര്‍ശകരും വേട്ടയാരംഭിച്ചു. ഗ്രൂപ് റൗണ്ടില്‍ അല്‍ബേനിയക്കെതിരെ ആദ്യഗോള്‍. പ്രീക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡിനെതിരെ രണ്ടു വട്ടം വലകുലുക്കി. ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനെ 5-2ന് തോല്‍പിച്ചപ്പോള്‍ ഒരു ഗോള്‍ ഗ്രീസ്മാന്‍െറ വക. ഒടുവില്‍ ജര്‍മനിക്കെതിരെ സെമിയില്‍ രണ്ട് ഗോളും. എങ്കിലും, പെനാല്‍റ്റി പാഴാക്കിയവനെന്ന  ആരോപണത്തിന് പരിഹാരം കണ്ടതായിരുന്നു ഇരട്ടിമധുരം. ജര്‍മനിക്കെതിരെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ആദ്യ പെനാല്‍റ്റി പിറന്നപ്പോള്‍ കിക്കെടുക്കാന്‍ അവസരം ചോദിച്ച് ഗ്രീസ്മാന്‍ മുന്നോട്ട് വരുകയായിരുന്നു. ‘നിര്‍ണായക നിമിഷത്തില്‍ പെനാല്‍റ്റി എടുക്കണമെന്നത് ആഗ്രഹമായിരുന്നു. മോഹിച്ചപോലെ തന്നെ നടന്നു. കിക്ക് ഗോളായി, വലിയ സന്തോഷം’ -ഗ്രീസ്മാന്‍െറ വാക്കുകളില്‍ കണക്കുതീര്‍ത്തതിന്‍െറ മധുരം.

നിര്‍ണായക നിമിഷത്തില്‍ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള ചങ്കുറപ്പിനെ സീനിയര്‍ താരം ഒലിവര്‍ ജിറൂഡും അഭിനന്ദിക്കുന്നു. ‘പെനാല്‍റ്റി പോലുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് മടിയില്ല. ബോക്സിനകത്ത് അപകടകാരിയാണ്. ജര്‍മനിക്കെതിരായ രണ്ടാം ഗോള്‍ അങ്ങനെയൊരു നിമിഷമായിരുന്നു. ഞങ്ങളുടെ മിസ്റ്റര്‍ എക്സ്ട്രായാണ് ഗ്രീസ്മാന്‍’ -ജിറൂഡിന്‍െറ വാക്കുകള്‍ തന്നെ വലിയ അംഗീകാരം. ആദ്യ യൂറോകപ്പില്‍ അഞ്ചു കളിയില്‍ ആറ് ഗോള്‍ നേടിയ ഗ്രീസ്മാനെ, ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ളാറ്റീനിയോടാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

മൈതാനത്തെ വേഗവും എതിര്‍ പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി കയറാനുള്ള ധൈര്യവും ചൂണ്ടിക്കാട്ടി പ്ളാറ്റീനിയോട് ചേര്‍ത്ത് വായിക്കുന്നവരില്‍ നിന്ന് പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. എങ്കിലും കോച്ച് ദിദിയര്‍ ദെഷാംപ്സിന് ഈ 25കാരനെ കുറിച്ച് നൂറ് നാവ്. ‘അദ്ദേഹം പ്രതിഭയുള്ള കളിക്കാരനാണ്. ഈ തലമുറയില്‍ മികച്ചതാരമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ഗോളടിക്കുന്നതിനൊപ്പം സഹതാരങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. യൂറോയില്‍ ഞങ്ങളുടെ ആത്മവിശ്വാസവും ഈ സാന്നിധ്യം തന്നെ’ -ദെഷാംപ്സിന്‍െറ വാക്കുകള്‍. 1984ല്‍ ഒമ്പതു ഗോളുകള്‍ നേടിയാണ് പ്ളാറ്റീനി യൂറോയില്‍ റെക്കോഡ് കുറിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2016 euro cupAntoine Griezmann
Next Story