Sorry, you need to install flash to see this content.

view counter

ടെസ്റ്റ് സമനിലയില്‍,ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Friday, July 30, 2010
test cricket
കൊളംബോ: റണെ്ണാഴുകിയ രണ്ടാം ടെസ്റ്റ് വിരസമായ സമനിലയില്‍. ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റിന് 642 റണ്‍സെടുത്ത ശ്രീലങ്കക്ക് മറുപടിയായി 707 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയും ബാറ്റിങ് 'പരിശീലനം' നടത്തിയ പിച്ചില്‍ പ്രതീക്ഷിച്ച പോലെ ഇരുനിരയും തോല്‍ക്കാതെ പിരിഞ്ഞു. അഞ്ചാംദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തിരുന്നു. ഒന്നാമിന്നിങ്‌സില്‍ 219 റണ്‍സെടുത്ത ആതിഥേയ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര 42 റണ്‍സുമായി പുറത്താകാതെ നിന്നു. തരംഗ പരനവിതാന (34), തിലകരത്‌നെ ദില്‍ഷന്‍ (14), മഹേല ജയവര്‍ധനെ (5) എന്നിവരാണ് പുറത്തായത്. തിലന്‍ സമരവീര പത്തു റണ്‍സുമായി ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു. സങ്കക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്.
മൂന്നു ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ലങ്ക 1-0ത്തിന് മുന്നിലാണിപ്പോള്‍. രണ്ടാം ടെസ്റ്റ് സമനിലയായാതോടെ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
Share/Bookmark