വിശ്വനാഥന്റെ മന്ത്രിസ്ഥാനം കളഞ്ഞ പരാമര്‍ശം സുപ്രീംകോടതി നീക്കി
Thursday, July 29, 2010
മറയൂര്‍ ചന്ദനക്കടത്തു കേസിലെ പ്രതി മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി 2005ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് പത്മനാഭന്‍ നായരാണ് ചന്ദനമാഫിയയുമായി വിശ്വനാഥന് ബന്ധമുണ്ടെന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. താന്‍ മന്ത്രിക്ക് ടെലിഗ്രാം അയച്ചതിനെ തുടര്‍ന്നാണ് മറയൂര്‍ ജില്ലാ വനപാലകനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുസ്തഫ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. പ്രതികളുടെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത മന്ത്രിയുടെ നടപടി അദ്ദേഹത്തിന് മാഫിയയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നായിരുന്നു പരാമര്‍ശം. എന്നാല്‍, മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് ഹൈകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. |
പുതിയ വാര്‍ത്തകള്‍ |