Sorry, you need to install flash to see this content.

view counter

1992 ലെ മുംബൈ കലാപം: പൊലീസ് വെടിവെപ്പില്‍ സി.ബി.ഐ അന്വേഷണം

Friday, July 30, 2010
ന്യൂദല്‍ഹി: 1992 ലെ മുംബൈ കലാപത്തില്‍ പൊലീസ് വെടിവെപ്പില്‍ ആറുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുംബൈ ഹൈക്കോടതിയാണ് ഈ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അനില്‍ ആര്‍.ദേവ്, പി.സത്യശിവം എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ  ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ മുംബൈയിലെ തെരുവുകളില്‍ കവര്‍ച്ചയും, തീവെപ്പുമായി നീങ്ങിയ ആള്‍ക്കൂട്ടത്തെ പിരിച്ച് വിടാനാണ് പൊലീസ് നിറയൊഴിച്ചത്. അന്നത്തെ മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന നിഖില്‍ കപ്‌സെ ആണ് ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചത്. പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എല്‍. ബിഷോനിയുടെ ഉത്തരവ് പ്രകാരമാണ് നിഖില്‍ വെടിവെച്ചത് എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
Share/Bookmark