ഇരുവശത്തും ഡിസ്പ്ളേയുമായി സുതാര്യമായ സ്മാര്‍ട്ട് ഫോണ്‍!

പാടാത്തപാട്ടാണ് ഏറ്റവും മനോഹരമെന്ന വാദത്തെ ഇവിടെ മാറ്റിമറിക്കാം. കാണാത്ത കാഴ്ചയാണ് മനോഹരം എന്നാക്കാം. ഇതു കാണുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നും. ഇംഗ്ളീഷ് സിനിമയായ ‘അയണ്‍മാന്‍ ടു’വില്‍ ടോണി സ്റ്റാര്‍ക്ക് സുതാര്യ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് കൊതി തോന്നിയെങ്കില്‍ അത്തരമൊന്ന് സ്വന്തമാക്കാന്‍ ഉടന്‍ കഴിഞ്ഞേക്കും. തയ്വാന്‍ കമ്പനിയായ പോളിട്രോണ്‍ ടെക്നോളജീസ് സുതാര്യമായ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സുതാര്യ ഫോണ്‍ എന്ന ആശയം അത്ര പുതിയതൊന്നുമല്ല. പക്ഷേ സങ്കല്‍പം മാത്രമായേ ആശയം ഇപ്പോള്‍ നിലവിലൂള്ളൂ എന്നതാണ്് പ്രശ്നം. സാംസങ്ങും എല്‍ജിയും സുതാര്യമായ വലിയ സ്ക്രീനുകള്‍ നേരത്തെതന്നെ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ചെറിയ സ്ക്രീനുകളുടെ കാര്യത്തില്‍ ഗവേഷണം അത്ര മുന്നോട്ടുപോയിട്ടില്ല. പ്രകാശത്തെ കടത്തിവിടുന്നത് സുതാര്യവും പ്രതിഫലിപ്പിക്കുന്നത് അതാര്യവുമായി തോന്നുകയാണ് ചെയ്യുക. പ്രകാശത്തിലെ മുഴുവന്‍ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്നത് വെളുത്തും ആഗീരണം ചെയ്യുന്നത് കറുപ്പും നിറത്തില്‍ കാണപ്പെടുന്നു. കടത്തിവിടുന്നതാകട്ടെ ഗ്ളാസ് പോലെ സുതാര്യമായും കാണപ്പെടുന്നു. പോളിട്രോണ്‍ അവതരിപ്പിച്ച ആദ്യമാതൃകയില്‍ ഫോണിന്‍െറ ദേഹവും സ്ക്രീനും ഗ്ളാസുപോലെ സുതാര്യമാണ്. വൈദ്യുതിയത്തെിക്കാന്‍ ഉപയോഗിക്കുന്ന സര്‍ക്യൂട്ട് വയറുകളും സുതാര്യമായതിനാല്‍ കാണാനാവില്ല. എന്നാല്‍ സിം കാര്‍ഡ്, മെമ്മറി ഡി കാര്‍ഡ്, മൈക്രോഫോണ്‍, ബാറ്ററി, ക്യാമറ എന്നിവ സുതാര്യമല്ലാത്തതിനാല്‍ കാണാം. ഇവ ഫോണിന്‍െറ അടിവശത്ത് കറുത്ത ഗ്ളാസ് കവറിട്ട് മറയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മാത്രമല്ല, ബാറ്ററിയും മെമ്മറി കാര്‍ഡും സുതാര്യമാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. സൂക്ഷിച്ച് ശ്രദ്ധിച്ചാല്‍ കണ്ണില്‍പ്പെടുന്ന ലിഥിയം അയണ്‍ ബാറ്ററി കമ്പനി വികസിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ സാം യൂ പറഞ്ഞു. മെമ്മറി കാര്‍ഡിന് പകരം ഐഫോണിലെ പോലെ ഇന്‍റഗ്രേറ്റഡ് സ്റ്റോറേജ് ആണെങ്കില്‍ സുതാര്യമാക്കാനും അതിന് കഴിഞ്ഞില്ളെങ്കില്‍ മറച്ചുവെക്കാനും കഴിഞ്ഞേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഹാര്‍ഡ്വെയറുകള്‍ പലതും ഉള്ളിലുണ്ടെങ്കിലും ഈ സുതാര്യഫോണിന്‍െറ പ്രാഥമികരൂപത്തില്‍ ഓപറേറ്റിങ് സിസ്റ്റമോ സോഫ്റ്റ്വെയറോ ഉള്‍ക്കൊള്ളിച്ചിട്ടില്ല. രണ്ടുവശമുള്ള മള്‍ട്ടി ടച്ച് ഡിസ്പ്ളേയാണ് ഫോണിന്‍െറ ഏറ്റവും വലിയ പ്രത്യേകത. അതായത് ഇരുവശവും (മുന്‍, പിന്‍ വശങ്ങള്‍) ഡിസ്പ്ളേയായും വിവരങ്ങള്‍ ഇന്‍പുട്ട് ചെയ്യാനും ഉപയോഗിക്കാമെന്നര്‍ഥം. ‘പോളിവിഷന്‍ പ്രൈവസി ഗ്ളാസ്’ എന്ന സാങ്കേതികവിദ്യ ആണ് ഇവിടെ പ്രയോഗിക്കുന്നത്. വൈദ്യുതി കടത്തിവിടുന്ന ചാലകമായ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡില്‍ (ഒ.എല്‍.ഇ.ഡി) ലിക്വിഡ് ക്രിസ്റ്റല്‍ തന്മാത്രകള്‍ ഉപയോഗിച്ചാണ്ചിത്രവും അക്ഷരങ്ങളും ഡിസ്പ്ളേ ചെയ്യുക. ഫോണ്‍ ഓഫാക്കുമ്പോള്‍ ലിക്വിഡ് ക്രിസ്റ്റല്‍ തന്മാത്രകള്‍ പ്രത്യേകരീതിയില്‍ വെള്ളനിറത്തില്‍ അണിനിരക്കും. അങ്ങനെ ഫോണ്‍ സുതാര്യമാവും. ഓണ്‍ ചെയ്യുമ്പോള്‍ അക്ഷരങ്ങളും ഐക്കണും മറ്റ് ചിത്രങ്ങളും പ്രത്യക്ഷമാവുകയും സാധാരണ ഫോണ്‍ പോലെയാവുകയും ചെയ്യും. ഗവേഷണങ്ങള്‍ മുറപോലെ നടന്നാല്‍ 2013 അവസാനത്തോടെ സുതാര്യ ഫോണ്‍ വിപണിയിലത്തെുമെന്നാണ് പോളിട്രോണ്‍ ജനറല്‍ മാനേജര്‍ സാം യൂ പറയുന്നത്. സുതാര്യമായ മെമ്മറി ഡ്രൈവുകളും നിര്‍മിക്കാന്‍ പോളിട്രോണ്‍ ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല, സുതാര്യമായ ടാബ്ലറ്റിന്‍െറ പ്രാഥമികരൂപം ഉടന്‍ അവതരിപ്പിക്കുമെന്നും സാം യൂ അറിയിച്ചു.

comments powered by Disqus