ജെല്ലിബീനുമായി ഗ്യാലക്സി എക്സ്പ്രസ്

ആരും അത്ര ശ്രദ്ധിച്ചില്ല കൊറിയന്‍ കമ്പനിയായ സാംസങ്ങിന്‍െറ നീക്കം. വിപണിയിലേക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി വെറുതെ ഇറക്കിക്കളഞ്ഞു അവര്‍. സാംസങ് ഗ്യാലക്സി എക്സ്പ്രസ് എന്ന ജെല്ലിബീന്‍ ഫോണാണിത്. 2013 ജനുവരിയില്‍ അവതരിപ്പിച്ച ഫോണ്‍ ഈവര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ യൂറോപ്യന്‍, ഏഷ്യന്‍ വിപണികളിലത്തെും. എന്നാല്‍ വിലയെക്കുറിച്ച് സൂചനയില്ല. 4.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ളസ് ഡബ്ള്യുവിജിഎ ഡിസ്പ്ളേ 480 x 800 പിക്സല്‍ റസല്യൂഷനാണ് സമ്മാനിക്കുക. ഒരു ഇഞ്ചില്‍ 207 പിക്സലാണ് ഉള്ളത്. സാംസങ് ടച്ച്വിസ് യൂസര്‍ ഇന്‍റര്‍ഫേസുള്ള ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 1.2 ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, മെമ്മറി കാര്‍ഡിട്ട് 32 ജി.ബി വരെയാക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍ ക്യാമറ, 1.3 മെഗാപിക്സല്‍ മുന്‍ ക്യാമറ, 2000 എം.എ.എച്ച് ബാറ്ററി, എന്‍.എഫ്.സി, വൈ ഫൈ, ബ്ളൂടൂത്ത്, എ-ജി.പി.എസ്, 136 ഗ്രാം ഭാരം, 3.5 എം.എം ഓഡിയോ ജാക്ക് എന്നിവയാണ് പ്രത്യേകതകള്‍.

comments powered by Disqus