ഇനി നമുക്ക് വായുവിലെഴുതാം

സന്ദേശമോ ലേഖനമോ തയാറാക്കാന്‍ കീബോര്‍ഡില്‍ കുത്തിയിരുന്ന് ടൈപ്പ് ചെയ്യുന്ന കാലം കഴിയുന്നു. ശൂന്യതയില്‍ എഴുതുന്നത് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പതിയുന്ന കാലമാണ് വരുന്നത് . സംഗതി യാഥാര്‍ഥ്യമാണ്. അന്തരീക്ഷത്തില്‍ കൈകൊണ്ട് അക്ഷരങ്ങള്‍ എഴുതിയാല്‍ കമ്പ്യൂട്ടറില്‍ പതിയുന്ന സാങ്കേതികവിദ്യ കണ്ടത്തെിയിരിക്കുന്നത് ജര്‍മനിയിലാണ്. ചലനങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ഗ്ളൗസുകളുടെ സഹായത്തോടെയാണ് ഈ സ്വപ്നവിസ്മയം യാഥാര്‍ഥ്യമായിരിക്കുന്നത്. ജര്‍മനിയിലെ കാള്‍സ്റൂഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ഥി ക്രിസ്റ്റോഫ് എമ്മയാണ് ഈ അതിനൂതന കണ്ടത്തെലിന് പിന്നില്‍. കൈയില്‍ ധരിച്ച് ഗ്ളൗസ് ഉപയോഗിച്ച് ശൂന്യതയില്‍ വരച്ചിടുന്ന അക്ഷരരൂപങ്ങളെ സെന്‍സറുകള്‍ തിരിച്ചറിയുകയും അവ പ്രത്യേക സിഗ്നലുകളാക്കി കമ്പ്യൂട്ടറിന് നല്‍കുകയും ചെയ്യുന്നു. കമ്പ്യൂട്ടര്‍ ലഭിക്കുന്ന സിഗ്നലുകളെ അക്ഷരം (text) ആക്കി മാറ്റും. അന്തരീക്ഷത്തിലെഴുതി നിമിഷങ്ങള്‍ക്കകം സ്ക്രീനില്‍ അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടും. കൈയുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ള സെന്‍സറുകളായ ഗൈറോസ്കോപും ആക്സലറോമീറ്ററും ആണ് ഗ്ളൗസിന് ഈ കഴിവ് നല്‍കുന്നത്. ഗ്ളൗസണഞ്ഞ് തുന്നലോ പാചകമോ അതു പോലുള്ള മറ്റ് ജോലികളോ ചെയ്താല്‍ അപ്പോഴുണ്ടാകുന്ന സ്വാഭാവിക അംഗചലനങ്ങളെ സെന്‍സറുകള്‍ പിടിച്ചെടുത്ത് തെറ്റായ സന്ദേശം നല്‍കുമെന്നും ആശങ്കിക്കേണ്ട. അക്ഷരരൂപത്തിലുള്ളചലനങ്ങളെ മാത്രം തിരിച്ചറിയുന്ന ഈ സംവിധാനം മറ്റ് ജോലികളെയും ബാധിക്കില്ല. ഇംഗ്ളീഷ് അക്ഷരങ്ങളെ മാത്രമേ ഇവക്ക് ഗ്രഹിക്കാനാകൂ. വലിയക്ഷരങ്ങളെ മാത്രമേ ഇവ തിരിച്ചറിയൂ. ഒപ്പം 8000 വാക്കുകളെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്ന പരിമിതിയും സംവിധാനത്തിനുണ്ട്. എങ്കിലും 11 ശതമാനമേ പിശക് വരാനുള്ള സാധ്യതയുള്ളൂവെന്നത് ആശാവഹമാണ്. വസ്ത്രത്തോടൊപ്പം അക്ഷരഗ്രാഹിയായ ഈ ഗ്ളൗസുകള്‍ തുന്നിച്ചത്തേ് സംഗതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ക്രിസ്റ്റഫിന് ആലോചനയുണ്ട്. എവിടെയും ഉപയോഗിക്കാമെന്നതാണ് ഇത്തരമൊരാലോചനക്ക് പിന്നില്‍. എന്തായാലും ഈ സാങ്കേതികവിദ്യ നമ്മുടെ നാട്ടിലത്തെിയാലും അത്രത്തോളം വിശാലമാകാനിടിയില്ല. എങ്കിലും പരമ്പരാഗത കീബോര്‍ഡുകള്‍ക്ക് ചരമക്കുറിപ്പെഴുതാന്‍ നേരമായിരിക്കുന്നുവെന്നതിന്‍െറ ചെറിയ സൂചന ഈ സങ്കേതികവിദ്യ നല്‍കുന്നൂവെന്നത് തള്ളിക്കളയാനാവില്ല. എം. ഷിബു

comments powered by Disqus