മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ബാഗ്!

യാത്രപോകുമ്പോഴും കറന്‍റില്ലാത്ത കുഗ്രാമങ്ങളില്‍ ചെന്നുപെടുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരു തലവേദനയാവാറില്ളേ. കാരണം അപ്പോഴേക്കും ബാറ്ററി ചാര്‍ജ് തീര്‍ന്നിട്ടുണ്ടാവും. ഇനി പെരുമഴയും കാറ്റും ആഞ്ഞടിച്ച് വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചാലോ? കുറേനാളത്തേക്ക് കറന്‍റിനെ കണികാണാന്‍ കൂടി കിട്ടില്ല. സ്മാര്‍ട്ട്ഫോണിന്‍െറ കാര്യം പറയുകയും വേണ്ട. മണിക്കൂറുകള്‍ മാത്രമേ ഇവയുടെ ബാറ്ററി നില്‍ക്കാറുള്ളൂ. ഈസമയം ചാര്‍ജ് ചെയ്യാന്‍ എന്തെങ്കിലും സംവിധാനം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഈ അവസ്ഥയിലാണ് ഈ ബാഗ് രക്ഷക്കത്തെുക. സൗരോര്‍ജം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ളിങ് ബാഗ് (പുറത്തു തൂക്കിയിടുന്ന തരം) മലേഷ്യയിലെ പുത്ര മേലേഷ്യ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി വികസിപ്പിച്ചു കഴിഞ്ഞു. ഇതുപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി മൊബൈലുകള്‍ ചാര്‍ജുചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹാന്‍ഡ്സെറ്റുകള്‍ ചാര്‍ജ് ചെയ്യാനുള്ള ഈ ബദല്‍ മാര്‍ഗത്തിന്‍െറ ഇടപെടല്‍ സ്റ്റാറ്റിക് ഇലക്ട്രിക്കല്‍ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന പരമ്പരാഗത രീതി കുറയ്ക്കുമെന്ന് പിഎച്ച്ഡിയായ വിദ്യാര്‍ത്ഥി നൂര്‍ഷാ ഇവാന്‍ ഇസ്മാഈല്‍ പറയുന്നു. എസ്ഐ ഗ്ളോബല്‍ റിസോഴ്സസ് എന്ന സ്ഥാപനത്തിന്‍െറ സഹകരണത്തോടെയാണ് 80 ശതമാനം വിജയമായ ഉപകരണം വികസിപ്പിക്കാന്‍ നൂര്‍ ഷായ്ക്ക് കഴിഞ്ഞത്. ബാഗിന്‍െറ രൂപകല്‍പനയും മാര്‍ക്കറ്റിങും മാത്രമാണ് ഇനി ബാക്കിയുള്ളത്. യുവാക്കളെ ഏറെ ആകര്‍ഷിക്കുന്നതും സൗകര്യപ്രദവുമായ ഡിസൈന്‍ ലഭിച്ചാല്‍ 2013ല്‍ ബാഗ് വിപണിയില്‍ ലഭ്യമാകുമെന്ന് എസ്ഐ ഗ്ളോബല്‍ റിസോഴ്സസ് പറയുന്നു.

comments powered by Disqus