ഹൃദയമിടിപ്പ് അറിയാന്‍ ഹെല്‍മെറ്റ്!

വണ്ടിയോടിക്കുന്നതിനിടെ ഹൃദയമിടിപ്പ് അറിയാന്‍ കഴിയുന്ന ഹെല്‍മെറ്റുമായി ഇസ്രായേല്‍ കമ്പനിയായ ലൈഫ് ബീം രംഗത്ത്. സൈക്കിള്‍ യാത്രികര്‍ക്കുള്ള ഹെല്‍മെറ്റാണിത്. പേര് ‘സ്മാര്‍ട്ട്’. വിയര്‍പ്പിനെ പ്രതിരോധിക്കുന്ന ഒപ്റ്റിക്കല്‍ സെന്‍സര്‍ ഹെല്‍മെറ്റിന്‍െറ അകത്ത് ധരിക്കുന്ന ആളുടെ നെറ്റിയില്‍ സ്പര്‍ശിക്കവിധത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് മനസ്സിലാക്കി ഹെല്‍മെറ്റിന്‍െറ പുറകിലുള്ള പ്രോസസിങ് യൂനിറ്റിലേക്ക് അയയ്ക്കുന്നു. ഈ യൂനിറ്റ് കൃത്യമായ ഹൃദയമിടിപ്പ് നിരക്ക് ബ്ളൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണിലേക്കോ ഫിറ്റ്നെസ് വാച്ചിലേക്കോ എത്തിക്കുന്നു. ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറിനും പ്രോസസിങ് യൂനിറ്റിനുംകൂടി 50 ഗ്രാമാണ് ഭാരം. ഇതിന്‍െറ ലിഥിയം ലെഡ് ബാറ്ററിയില്‍ 15 മണിക്കൂര്‍ ചാര്‍ജ് നീളും.

comments powered by Disqus