ഉരുളാന്‍ മാത്രമല്ല, കളി കാണാനും ഈ പന്തിനറിയാം

ഫുട്ബാള്‍ കളിക്കുമ്പോള്‍ പന്തിന് മുകളില്‍ കണ്ണുവേണ്ട. ഇനി കണ്ണുള്ള പന്തുകളുടെ കാലമാണ് വരുന്നത്. പന്തില്‍ ഒരു കണ്ണ് ഘടിപ്പിച്ച് ആസ്ട്രേലിയന്‍ സ്പോര്‍ട്സ് ടെക്നോളജി കമ്പനിയായ കാറ്റാപുള്‍ട്ട് സ്പോര്‍ട്സ് ആണ് ബോളിന് കാഴ്ച നല്‍കിയത്.

ബോള്‍ ഇനി കളി നിരീക്ഷിച്ചുകൊള്ളും. എന്തുകൊണ്ട് പന്തിനെയും സ്മാര്‍ട്ട് ആക്കിക്കൂടാ എന്ന ചിന്തയുടെ ഫലമായാണ് പന്തിന് കാഴ്ച നല്‍കിയത്. ചെറിയ സെന്‍സര്‍ ബോളിനുള്ളില്‍ ഉണ്ട്. മുഷ്ടിയുടെ വലിപ്പമുള്ള ജിപിഎസ് ട്രാക്കര്‍ കളിക്കാരും അണിയുന്നു. അങ്ങനെ പന്തിന് കളിക്കാരുടെ ചലനങ്ങള്‍ മനസിലാവുന്നു. അങ്ങനെ കളിക്കാരും പന്തും കളിക്കളത്തിലൂടെ ചലിക്കുന്നത് ഇതിന് രേഖപ്പെടുത്താന്‍ കഴിയും.

ബാള്‍ട്രാക്കിങ് ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ച പന്തുകള്‍ ആസ്ട്രേലിയന്‍ ഫുട്ബാള്‍ ലീഗിന്‍െറ പ്രീ സീസണ്‍ NAB കപ്പിലാണ് ആദ്യം ഉരുണ്ടത്. കളിക്കാരുടെ ആരോഗ്യം അളക്കുന്നത് മുതല്‍ ആരാണ് കളിയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നും കണ്ടത്തൊന്‍ സെന്‍സറിന് കഴിയും. ആരുടെ കൈയില്‍ എത്രനേരം പന്തുണ്ടെന്നും പന്ത് ഫീല്‍ഡില്‍ എവിടെയാണെന്നും എത്ര വേഗത്തിലാണ് അത് ചലിച്ചതെന്നും പന്തിനുള്ളിലെ കണ്ണ് കാണും.

comments powered by Disqus