ചൊവ്വാ ദൗത്യം: പേ ലോഡുകള്‍ ഈ മാസം തയാറാക്കുമെന്ന് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പദ്ധതിക്കുള്ള പ്രാരംഭ ഒരുക്കങ്ങള്‍ തുടങ്ങിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചൊവ്വയിലേക്കയക്കുന്ന മാര്‍സ് ഓര്‍ബിറ്ററിലേക്കുള്ള പേ ലോഡുകള്‍ (ശാസ്ത്രീയ ഉപകരണങ്ങള്‍) ഈ മാസം തന്നെ തയാറാക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. നവംബര്‍ 27നാണ് മാര്‍സ് റോവര്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.

2009ലെ ചാന്ദ്രയാന്‍ വിക്ഷേപണത്തിന് ഇന്ത്യ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്ററിന്റേ്.

കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി, ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്ക് എന്നിവിടങ്ങളിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
ചൊവ്വയുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനാവശ്യമായ ഒമ്പത് പേ ലോഡുകളായിരിക്കും മാര്‍സ് ഓര്‍ബിറ്ററിലുണ്ടാവുക. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ചും മാര്‍സ് ഓര്‍ബിറ്റര്‍ പഠനം നടത്തും.

comments powered by Disqus