മരിയാന ട്രഞ്ചിന്‍റ അടിത്തട്ടില്‍ ബാക്ടീരിയ സമൂഹം

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രഗര്‍ത്തമായ, പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചില്‍ സജീവമായ ബാക്ടീരിയ സമൂഹത്തെ കണ്ടത്തെി. സമുദ്രനിരപ്പില്‍നിന്ന് 11 കിലോമീറ്റര്‍ ആഴത്തില്‍ മരിയാന ട്രഞ്ചിന്‍റ അടിത്തട്ടിലെ എത്തിച്ചേരാന്‍ ഏറ്റവും അസാധ്യമായ ഭാഗത്താണ് അന്താരാഷ്ട്ര ഗവേഷണ സംഘം ബാക്ടീരിയ സമൂഹത്തെ കണ്ടത്തെിയത്.

ഗര്‍ത്തത്തില്‍ അടിഞ്ഞുകൂടിയ എക്കല്‍പാളികളിലാണ് ബാക്ടീരിയ സാന്നിധ്യമുള്ളത്. സമുദ്ര നിരപ്പിനേക്കാള്‍ 1100 മടങ്ങ് സമ്മര്‍ദമുള്ള ഭാഗമാണിത്. ആഴക്കടലില്‍ മറ്റു ഭാഗങ്ങളില്‍ കാണുന്നതിനേക്കാള്‍ 10 മടങ്ങ് അധികമാണ് ഇവിടെയുള്ള ബാക്ടീരിയ സാന്നിധ്യം. ഭൂകമ്പവും മറ്റും മൂലം വന്‍തോതില്‍ ജൈവാവശിഷ്ടങ്ങള്‍ എത്തിച്ചേരുന്നു എന്നതാണ് ഇവിടെ ബാക്ടീരിയ കൂടുതലായി കാണാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ആഗോള കാര്‍ബണ്‍ ചക്രത്തില്‍ മരിയാന ട്രഞ്ച് പോലുള്ള ആഴക്കടല്‍ ഗര്‍ത്തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സതേണ്‍ ഡെന്‍മാര്‍ക്ക് യൂനിവേഴ്സിറ്റിയിലെ നോര്‍ഡിക് സെന്‍റര്‍ ഫോര്‍ എര്‍ത്ത് ഇവലൂഷന്‍ പ്രഫസര്‍ റോണീ ഗ്ളൂഡ് പറഞ്ഞു.

comments powered by Disqus