ചൊവ്വയിലെ ജലസാന്നിധ്യത്തിന് കൂടുതല്‍ തെളിവുകളുമായി ക്യൂരിയോസിറ്റി

വാഷിങ്ടണ്‍: ചൊവ്വയില്‍ ജലാംശമടങ്ങിയ പദാര്‍ഥങ്ങള്‍ കണ്ടത്തെിയ നാസയുടെ ക്യൂരിയോസിറ്റി പേടകം പ്രതലത്തിലൂടെ ജലമൊഴുകുന്നത് കണ്ടത്തെിയതായി റിപ്പോര്‍ട്ട്.

ചൊവ്വയില്‍നിന്ന് പാറ തുരന്നെടുത്ത പൊടി വിശകലനം ചെയ്തപ്പോള്‍ സൂക്ഷ്മജീവികള്‍ക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യം അവിടെ ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നുവെന്ന് ശാസ്ത്രജ്ഞരുടെ സംഘം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇന്‍ഫ്രാറെഡ് ചിത്രീകരണ ശേഷിയുള്ള കാമറയും ന്യൂട്രോണ്‍ പകര്‍ത്തുന്ന ഉപകരണവും ക്യൂരിയോസിറ്റിയില്‍ ഘടിപ്പിച്ചാണ് ഗവേഷകര്‍ ജലസംയുക്തം കണ്ടത്തെിയത്.

comments powered by Disqus