വിപണി പിടിക്കാന്‍ ലാവ: ഇത്തവണയും ഇന്‍റല്‍ പ്രോസസര്‍

ഇന്ത്യന്‍ കമ്പനിയായ ലാവ ‘സോളോ എക്സ് 1000’ എന്ന ഇന്‍റലിന്‍റ ആറ്റം പ്രോസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുമായി ആരാധകരെ കാത്തിരിക്കുന്നു. കറുപ്പിലും സ്റ്റീലിലുമാണ് ശരീരം നിര്‍മിച്ചിരിക്കുന്നത്. 2012 ഏപ്രിലില്‍ ഇന്‍റല്‍ പ്രോസസറുള്ള ആദ്യ ഫോണായ സോളോ എക്സ് 900, 2013 ആദ്യം ഇന്‍റല്‍ പ്രോസസറുള്ള രണ്ടാമനായ സോളോ എക്സ് 500 എന്നീ രണ്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ രണ്ടും കമ്പനിയുടെ പ്രതീക്ഷക്കൊത്ത് വിപണിയെ ചലിപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ മുന്നേറ്റത്തിലൂടെ വിപണി പിടിക്കാന്‍ ലാവ ശ്രമിക്കുന്നത്.

ഇന്‍റലിന്‍റ ആറ്റം Z 2480 എന്ന രണ്ട് ജിഗാഹെര്‍ട്സ് പ്രോസസറാണ് ഇതിന് ശക്തിപകരുന്നത്. രണ്ട് കോര്‍ പ്രോസസര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ ത്രെഡിങ് ടെക്നോളജിയാടുകൂടിയതാണ് ആറ്റം Z2480 പ്രോസസര്‍. മിന്നല്‍വേഗത്തിലുള്ള നെറ്റ് ബ്രൗസിങിനും ആപ്ളിക്കേഷന്‍ ഉപയോഗത്തിനു ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഒരു ജി.ബി. റാം, 32 ജി.ബി. വരെയാക്കാവുന്ന എട്ട് ജി.ബി. ഇന്‍റണല്‍ മെമ്മറി എന്നിവയുണ്ട്. ഒരു സിം മാത്രമേ ഇടാന്‍ കഴിയൂ.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ 19,999 രൂപയാണ് വില. 2013 മാര്‍ച്ച് 21 മുതല്‍ വാങ്ങാന്‍ കിട്ടും. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ് പുറത്തിറക്കിയ 15000 രൂപയുടെ കാന്‍വാസ് എച്ച്.ഡി, സാംസങ് പുറത്തിറക്കിയ 21000 രൂപയുടെ ഗ്യാലക്സി ഗ്രാന്‍ഡ് എന്നിവയാണ് സോളോ ആയിരത്തിന്‍റ എതിരാളി.

720 X 1280 പിക്സല്‍ ഹൈ ഡെഫനിഷന്‍ റെസലൂഷനുള്ള 4.7 ഇഞ്ച് ടി.എഫ്.ടി. എല്‍.സി.ഡി. സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 332 പിക്ലാണ് വ്യക്തത. ആന്‍ഡ്രോയ്ഡ് 4.0 ഐസ്ക്രീം സാന്‍വിച്ച് ആണ് ഓപറേറ്റിങ് സിസ്റ്റം. ജെല്ലിബീന്‍ അരങ്ങുതകര്‍ക്കുമ്പോള്‍ സോളോ അവതരിപ്പിച്ച ഐസ്ക്രീം സാന്‍വിച്ച് ആണ് ഇതിന്‍റ പോരായ്മയും. എല്‍.ഇ.ഡി. ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍ ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. ഏപ്രില്‍ മുതല്‍ ആന്‍ഡ്രോയ്ഡിന്‍റ ജെല്ലിബീനിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നതാണ് ആശ്വാസം.

ഗെയിം കളിക്കാന്‍ 400 മെഗാഹെര്‍ട്സ് ഗ്രാഫിക്സ് പ്രോസസിങ് യൂനിറ്റുണ്ട്. ആക്സലറോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍, മാഗ്നോമീറ്റര്‍ എന്നിവയുമുണ്ട്.

കണക്ടിവിറ്റിക്ക് ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് സംവിധാനങ്ങളുണ്ട്. 1900 എം.എ.എച്ച്. ബാറ്ററി ഒമ്പതര മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 14 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ടൈമും നല്‍കുമെന്ന് ഉത്തര്‍പ്രദേശിലെ നോയ്ഡ ആസ്ഥാനമായ ലാവ പറയുന്നു. QCORE പരമ്പരയില്‍ ഈവര്‍ഷം തന്നെ നാല് കോര്‍ പ്രോസസറുള്ള സോളോ ഫോണുകള്‍ പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇതില്‍ നാലെണ്ണം ഏപ്രിലില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നേരത്തെ നാല്കോര്‍ പ്രോസസറുള്ള ക്യു 800 കമ്പനി വിപണിയിലിറക്കിയിരുന്നു.

 • പ്രധാന സവിശേഷതകള്‍
 1. 4.7inch (720x1280) SHARP HD 2.5 D edge curved glass display
 2. 2GHz Intel Atom Z2480 processor
 3. PowerVR SGX540 GPU
 4. 1GB RAM
 5. 8GB of internal storage expandable by up to 32GB via microSD
 6. 8 megapixel rear camera
 7. 1.3 megapixel front camera
 8. WiFi, Bluetooth and 3G
 9. 1,900 mAh battery
 10. Android 4.0 (Upgradable to Jelly Bean in April)
 11. 9.1mm thick

comments powered by Disqus