29 ഇഞ്ച് എല്‍ഇഡി ടി.വിയുമായി ഇന്‍റക്സ്

ഇന്ത്യന്‍ കമ്പനിയായ ഇന്‍റക്സ് 29 ഇഞ്ച് ഹൈ ഡെഫനിഷന്‍ എല്‍ഇഡി ടി.വി പുറത്തിറക്കി. 18,990 രൂപയാണ് വില. LED 2901എന്നതാണ് മോഡല്‍ നമ്പര്‍. 400000:1 എന്ന ഡൈനാമിക് കോണ്‍ട്രാസ്റ്റ് അനുപാതം, 1366 x 768 പിക്സല്‍ റസല്യൂഷന്‍ എന്നിവയാണ് പറയത്തക്ക സവിശേഷതകള്‍.

ഈ എച്ച്.ഡി റെഡി ടി.വി പരിഷ്കരിച്ച ചിത്ര, ശബ്ദ വ്യക്തത സമ്മാനിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിശാല വ്യുവിങ് ആംഗിള്‍, യു.എസ്.ബി വഴി വീഡിയോ പ്ളേ ചെയ്യാനുള്ള സൗകര്യം, രണ്ട് എച്ച്.ഡി.എം.ഐ ഇന്‍പുട്ട്, എക്സ്റ്റേണല്‍ സ്പീക്കര്‍ സൗകര്യം, വൈദ്യുതി ഉപയോഗം കുറക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് പവര്‍ സേവിങ് മോഡ്, മികച്ച കാഴ്ചാസുഖത്തിന് ഐ സേഫ് ടി- മെട്രിക്സ് സംവിധാനം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

comments powered by Disqus