നാല് കോറിന്‍റ കരുത്തില്‍ എസ് 5 ടൈറ്റാനിയം

ലാവ അടുത്തിടെ ഇറക്കിയ 19,999 രൂപ വിലയും ഇന്‍റല്‍ ആറ്റം പ്രോസസറുമുള്ള സോളോ എക്സ് 1000 ആയിരിക്കണം ഇവര്‍ക്ക് പ്രചോദനം. ഏതായാലും ഇന്ത്യന്‍ കമ്പനിയായ കാര്‍ബണ്‍ വീണ്ടും ഒരു നാല് കോര്‍ സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിച്ചു.

നേരത്തെ നാലുകോറുള്ള ഒരു ഫോണ്‍ വിപണിലിറക്കിയിരുന്നു. അന്ന് മൈക്രോമാക്സിന്‍െറ കാന്‍വാസ് എച്ച്.ഡിയുടെ തുടുപ്പും മിനുപ്പും കണ്ടിട്ടാണ് ആ സാഹസത്തിന് മുതിര്‍ന്നത്. കമ്പനികള്‍ ഇങ്ങനെ തുടങ്ങിയാല്‍! തങ്ങള്‍ക്കും വിപണിയില്‍ പിടിച്ചുനില്‍ക്കണ്ടേ?. പഴയ വീരസ്യങ്ങള്‍ പറഞ്ഞ് വെറുതെയിരുന്നിട്ട് എന്തുകാര്യം. പേര് ‘കാര്‍ബണ്‍ എസ് 5 ടൈറ്റാനിയം’ എന്നാണ് ഈ പുതുമുഖത്തിന്‍െറ നാമം. രണ്ട് നിറങ്ങളില്‍ കിട്ടും- തൂവെള്ളയും ഡ്യൂക്ക് ബ്ളൂവും.

വില 11, 990 രൂപയാണ്. ഇരട്ട സിമ്മിടാം. ഒരു സിം ത്രീജിയും മറ്റേ സിം ടുജിയും ആയാലും ഫോണ്‍ പുല്ലുപോലെ പ്രവര്‍ത്തിക്കും. 960X540 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ക്യുഎച്ച്ഡി സ്ക്രീനാണ്. മള്‍ട്ടിടച്ച് കപ്പാസിറ്റീവ് ഡിസ്പ്ളേയാണ്. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റമാണ്.

നാല് കോര്‍ 1.2 ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസസര്‍, ഒരു ജി.ബി റാം എന്നിവയുണ്ട്. നാല് ജി.ബി സ്റ്റോറേജ് മെമ്മറി കാര്‍ഡിട്ട് 32 ജി.ബി വരെ കൂട്ടാം. പിന്നില്‍ ഓട്ടോഫോക്കസും എല്‍ഇഡി ഫ്ളാഷുമുള്ള എട്ട് മെഗാപിക്സലും മുന്നില്‍ രണ്ട് മെഗാപിക്സലും ക്യാമറകളുണ്ട്. ബ്ളൂടൂത്ത്, വൈ ഫൈ, എഫ്എം റേഡിയോ, ത്രീജി, ജി.പി.എസ്, മൈക്രോ യു.എസ്.ബി സ്ളോട്ട് എന്നിവയുമുണ്ട്. 2000 എം.എ.എച്ച് ബാറ്ററിയാണ്. ഈവര്‍ഷം ജൂണോടെ ഒരുലക്ഷം എസ്5 വിറ്റഴിക്കുകയാണ് കാര്‍ബണിന്‍െറ ലക്ഷ്യമെന്ന് കാര്‍ബണ്‍ മൊബൈല്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശശിന്‍ ദേവ്സാരെ പറയുന്നു.

  • പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
  1. 12.7cm (5inch) qHD display
  2. Android 4.1 aka Jelly Bean
  3. 1.2 GHz quadcore processor, 1 GB RAM
  4. 8 MP rear and 2 MP front camera
  5. WiFi, 3G, GPS, Bluetooth, GSensor, FM Radio
  6. 2,000 mAh battery
comments powered by Disqus