വിദ്യാര്‍ഥികള്‍ക്കായി ഐ ബാളിന്‍റ ടാബ്ലറ്റ്

കുറഞ്ഞ കാശിന് ഒരു ടാബ്ലറ്റ് വിദ്യാര്‍ഥികളുടെ സ്വപ്നമാണ്. ആകാശ് എന്ന ഉമ്മാക്കി കാട്ടി പക്ഷേ സര്‍ക്കാറും നിര്‍മിക്കാമെന്നേറ്റ കമ്പനിയും അവരെ പറ്റിച്ചു. വില ആയിരത്തിലൊതുങ്ങില്ളെങ്കിലും ഐ ബാള്‍ എന്ന ഇന്ത്യന്‍ കമ്പനി വിദ്യാര്‍ഥികള്‍ക്കെന്ന പേരില്‍ ഒരു ടാബ്ലറ്റ് വിപണിലിറക്കി. പേര് ‘എജൂ-സൈ്ളഡ് ഐ-1017’ (Edu-Slide i-1017). ഒന്നാംക്ളാസ് മുതല്‍ 12ാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതില്‍ സി.ബി.എസ്.ഇ, എസ്.എസ്.സി പാഠഭാഗങ്ങള്‍ അടങ്ങുന്ന ‘ഇ ടീച്ച്’ എന്ന ആപ്ളിക്കേഷനുണ്ട്. വില 12,999 രൂപയാണ്. വിദ്യാര്‍ഥികളെ സംബന്ധിച്ച് അല്‍പം കൂടുതലാണ് ഈ തുക. 1280x800 പിക്സല്‍ റസല്യൂഷനുള്ള 10.1 ഇഞ്ച് ഡിസ്പ്ളേയാണ്. ഇരട്ട കോര്‍ 1.5 ജിഗാഹെര്‍ട്സ് കോര്‍ട്ടക്സ് എ9 പ്രോസസര്‍, മാലി ജി 400 ഗ്രാഫിക്സ് പ്രോസസിങ് യൂനിറ്റ്, ഒരു ജി.ബി റാം എന്നിവയാണ് പ്രവര്‍ത്തനത്തിന് കരുത്തു പകരുന്ന ഘടകങ്ങള്‍. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റമാണ്. എട്ട് ജി.ബി സ്റ്റോറേജ് മെമ്മറി കാര്‍ഡിട്ട് 32 ജി.ബി വരെ കൂട്ടാം. പിന്നില്‍ രണ്ട് മെഗാപിക്സലും മുന്നില്‍ 0.3 മെഗാപിക്സലും ക്യാമറയുണ്ട്.

ബ്ളൂടൂത്ത്, വൈ ഫൈ, മൈക്രോ യു.എസ്.ബി സ്ളോട്ട് എന്നിവയുമുണ്ട്. എജൂ സൈ്ളഡ് ഈവിഭാഗത്തില്‍ ഇറങ്ങിയ പ്രഥമ പൗരനൊന്നുമല്ല. 10, 000 രൂപയുടെ മൈക്രോമാക്സ് ഫണ്‍ബുക്ക് പ്രോ, ദല്‍ഹി കമ്പനി ഗോ ടാബിന്‍റ 5,999 രൂപയുള്ള ഫണ്‍ടാബ് ഫിറ്റ്, 7,999. രൂപയുടെ എച്ച്.സി.എല്‍ മീ ടാബ് യു വണ്‍, 10,000 രൂപയുടെ ഇന്‍റല്‍ സ്റ്റഡി ബുക്ക് എന്നിവ വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് നേരത്തെ വിപണിയിലുണ്ട്.

comments powered by Disqus