20 മണിക്കൂര്‍ നിര്‍ത്താതെ സംസാരിക്കാന്‍ സോളോ ബി700

ഇന്‍റല്‍ ആറ്റം പ്രോസസറുള്ള ‘സോളോ എക്സ് 1000’ പുറത്തിറക്കി ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ കമ്പനിയായ ലാവ പുതിയ ഫോണ്‍ പുറത്തുകാട്ടി. ഓണ്‍ലൈനില്‍ 8,999 രൂപ വിലക്ക് വാങ്ങാന്‍ കിട്ടുന്ന ‘സോളോ ബി700’ ആണ് ഈ നവാഗതന്‍. 20 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാനും 86 മണിക്കൂര്‍ പാട്ടുകേള്‍ക്കാനും സഹായിക്കുന്ന 3450 എം.എ.എച്ച് ബാറ്ററിയാണ് പ്രധാന സവിശേഷത. ബാറ്ററിക്ക് 300 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ടൈമുണ്ട്. രണ്ട് ജി.എസ്.എം സിമ്മിടാം. 160 ഗ്രാമാണ് ഭാരം.

960X540 പിക്സല്‍ റസലൂഷനുള്ള 4.3 ഇഞ്ച് ഐപിഎസ് സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 256 പിക്സലാണുള്ളത്. രണ്ട് കോര്‍ ഒരു ജിഗാഹെര്‍ട്സ് പ്രോസസറുണ്ട്. പ്രധാന പോരായ്മ ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാന്‍വിച്ച് ഓപറേറ്റിങ് സിസ്റ്റമാണ് എന്നതാണ്. 512 എം.ബി റാമേയുള്ളൂ എന്നതാണ് മറ്റൊരു നിരാശാഘടകം. എല്‍ഇഡി ഫ്ളാഷും ഓട്ടോഫോക്കസുമുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍ ക്യാമറ, 0.3 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയുണ്ട്.

നാല് ജി.ബി സ്റ്റോറേജ് മെമ്മറി കാര്‍ഡിട്ട് 32 ജി.ബി വരെ കൂട്ടാം. ബ്ളൂടൂത്ത്, വൈ ഫൈ, ത്രീജി, ജി.പി.എസ്, മൈക്രോ യു.എസ്.ബി സ്ളോട്ട് എന്നിവയുമുണ്ട്.

 • പ്രത്യേകതകള്‍ ഒറ്റനോട്ടത്തില്‍
 1. 4.3inch IPS display with 960x540 resolution
 2. 1GHz dualcore processor
 3. 512MB RAM
 4. 4GB of internal storage, expanded by up to 32 GB via microSD card
 5. 5megapixel rear camera with LED flash
 6. 0.3megapixel front camera
 7. Android v4.0.4 (Ice Cream Sandwich)
 8. DualSIM connectivity (GSM+GSM)
 9. 3G, WiFi, and Bluetooth 2.1
 10. 3450mAh battery
comments powered by Disqus