സൗരോര്‍ജ ‘കുടുംബ കാര്‍’ യാഥാര്‍ഥ്യമായി

ലണ്ടന്‍: ഒരു കുടുംബത്തിന് സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ സൗരോര്‍ജ കാര്‍ നെതര്‍ലന്‍ഡിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു.
ഇതുവരെ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന, കാര്യക്ഷമമല്ലാത്ത സൗരോര്‍ജ കാറുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരുന്നത്. അതിനാല്‍ തന്നെ വലിയ രീതിയില്‍ സൗരോര്‍ജ കാര്‍ ഉല്‍പാദനം നടന്നിരുന്നില്ല.

നെതര്‍ലന്‍ഡിലെ ഐന്തോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് പുതിയ കാറിന്‍റ ഉപജ്ഞാതാക്കള്‍. ‘സ്റ്റെല്ല’ എന്ന് പേരിട്ട കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. 600 കിലോമീറ്റര്‍ വരെ ശരാശരി ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാനാവും. കാറിലെ സെല്ലുകള്‍ സാധാരണ കാറിന് ആവശ്യമായതിനേക്കാള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കും. വൈദ്യുതി പവര്‍ ഗ്രിഡിലേക്ക് നല്‍കാനുമാവുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഭാവിയിലെ കാറായാണ് സ്റ്റെല്ല വിശേഷിപ്പിക്കപ്പെടുന്നത്. ഭാരക്കുറവാണ് കാറിന്‍റ മറ്റൊരു സവിശേഷത. സര്‍വകാലാശാലയൂടെ ആറ് വകുപ്പുകളിലെ 22 വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം ചെലവിട്ടാണ് കാര്‍ വികസിപ്പിച്ചത്.

photo courtesy: www.theverge.com

comments powered by Disqus