എസ്4 മിനി, എസ്4 സൂം ഇന്ത്യയില്‍

പുറത്തിറക്കി ഒരുമാസത്തിനുശേഷം സാംസങ്ങിന്‍െറ ഗ്യാലക്സി എസ്4ന്‍റ കുഞ്ഞനായ എസ്4 മിനിയും കാമറ സ്മാര്‍ട്ട്ഫോണായ എസ് സൂമും ഇന്ത്യയില്‍. മിനിക്ക് 27,900 രൂപയും സൂമിന് 29,900 രൂപയുമാണ് വില.

മിനി വിശേഷങ്ങള്‍

എല്ലാ ഉപകരണങ്ങള്‍ക്കുമുള്ള റിമോട്ട് ആയി ഉപയോഗിക്കാന്‍ ഇന്‍ഫ്രാ റെഡ് ബ്ളാസ്റ്ററുണ്ട്. ഇരട്ടസിമ്മിടാവുന്ന ഇതിന് ഹൈഡെഫനിഷന്‍െറ നാലിലൊന്ന് അഥവാ 960x540 പിക്സല്‍ റസലൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയാണ്. 16:9 വൈഡ് ആംഗിള്‍ സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 240 പിക്സലുണ്ട്. എട്ട് മെഗാപിക്സല്‍ പിന്‍ കാമറ, 1.9 മെഗാപിക്സല്‍ എച്ച്.ഡി മുന്‍ കാമറ, ആന്‍¤്രഡായിഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 1.7 ജിഗാഹെര്‍ട്സ് സ്നാപ്ഡ്രാഗണ്‍ 400 ഇരട്ടകോര്‍ പ്രോസസര്‍, 1.5 ജി.ബി റാം, വൈ ഫൈ, ത്രീജി, ബ്ളൂടൂത്ത് 4.0, 9 മില്ലീമീറ്റര്‍ കനം, 107 ഗ്രാം ഭാരം, മെമ്മറി കാര്‍ഡിട്ട് 64 ജി.ബി വരെയാക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 1900 എം.എ.എച്ച് ബാറ്ററി, ജി.പി.എസ്, എന്‍എഫ്സി, ഫോര്‍ജി എല്‍ടിഇ എന്നിവയാണ് സവിശേഷതകള്‍. കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭിക്കും.

സൂം വിശേഷങ്ങള്‍

960x540 പിക്സല്‍ റസലൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യുഎച്ച്.ഡി (ഹൈ ഡെഫനിഷന്‍റ നാലിലൊന്ന് റസലൂഷന്‍)ഡിസ്പ്ളേയാണ് മിഴിവു പകരുന്നത്. പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമുണ്ട്. 1.5 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ ¤്രപാസസര്‍, 1.5 ജി.ബി റാം, 2330 എം.എ.എച്ച് ബാറ്ററി, ആന്‍¤്രഡായിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം കൂടെ സാംസങ്ങിന്‍െറ സ്വന്തം ടച്ച്വിസ് യൂസര്‍ ഇന്‍റര്‍ഫേസ്, കാര്‍ഡിട്ട് 64 ജി.ബി വരെയാക്കാവുന്ന എട്ട് ജി.ബി ഇന്‍റണല്‍ മെമ്മറി, 1.9 മെഗാപിക്സല്‍ മുന്‍ കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എ-ജി.പി.എസ്, കണക്ടിവിറ്റിക്ക് ത്രീജി, എച്ച്.എസ്.പി.എ, എല്‍.ടി.ഇ, എന്‍.എഫ്.സി എന്നിവയാണ് ഉള്ളിലുള്ള സംവിധാനങ്ങള്‍. 208 ഗ്രാം ആണ് ഭാരം.
ഇനി കാമറയുടെ വശമെടുത്താല്‍, 16 മെഗാപിക്സല്‍ CMOS സെന്‍സര്‍, 10 X ഒപ്റ്റിക്കല്‍ സൂം, ക്സീനോണ്‍ ഫ്ളാഷ്, 24 എം.എം വൈഡ് ലെന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍, എന്നിവയാണ് വിശേഷങ്ങള്‍. ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിം എന്ന തോതില്‍ ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കൊര്‍ഡിങ്, ഒരു സെക്കന്‍ഡില്‍ 60 ഫ്രെയിം തോതില്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കൊര്‍ഡിങ് എന്നിവ ഇതില്‍ സാധ്യമാണ്.

photo courtesy:www.pamandroid.com

comments powered by Disqus