കനം കുറഞ്ഞ മൊബൈല്‍ പാനലുമായി എല്‍ജി

സ്മാര്‍ട്ട്ഫോണ്‍ ലോകം ഏറ്റവും ചെറുതാകാന്‍ ശ്രമിക്കുകയാണ്. എത്രത്തോളം ചുരുങ്ങാമെന്ന പരീക്ഷണങ്ങളിലാണ് മുന്‍നിര കമ്പനികളൊക്കെ. ഇതിന് ഊര്‍ജം പകര്‍ന്ന് ഏറ്റവും കനംകുറഞ്ഞ ഫുള്‍ ഹൈ ഡെഫനിഷന്‍ എല്‍സിഡി ഡിസ്പ്ളേയുമായി എല്‍ജി. 2.2 മില്ലിമീറ്റര്‍ ആണ് കനം. 2.3 മില്ലിമീറ്റര്‍ ആണ് വശത്തെ ഭാഗം. സ്മാര്‍ട്ട്ഫോണുകളുടെ ഭാരം കുറക്കുകയാണ് കൊറിയന്‍ കമ്പനിയുടെ ലക്ഷ്യം.

5.2 ഇഞ്ച് വലിപ്പമുള്ള പാനലിന് 1080 X 1920 പിക്സലാണ് റെസലൂഷന്‍. വിപണിയിലുള്ള ഫുള്‍ എച്ച്ഡി പാനലുകളെക്കാള്‍ മിഴിവേറിയതാണ് ഇതെന്നാണ് എല്‍ജിയുടെ അവകാശവാദം. സൂര്യ പ്രകാശത്തിലും നല്ല കാഴ്ചയുണ്ടത്രെ. അടുത്ത ‘ഒപ്റ്റിമസ് ജി 2’ സ്മാര്‍ട്ട്ഫോണില്‍ എല്‍ജി ഇത് ഘടിപ്പിക്കുമെന്നാണ് പറയുന്നത്്.

‘അഡ്വാന്‍സ്ഡ് വണ്‍ ഗ്ളാസ് സൊലൂഷന്‍ എന്ന സാങ്കേതികവിദ്യയിലാണ് നിര്‍മാണം. കവര്‍ഗ്ളാസിന്‍െറ അടിയില്‍ ടച്ച്സ്ക്രീന്‍ പാളി നേരിട്ട് സ്ഥാപിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്്. നിലവില്‍ കവര്‍ ഗ്ളാസും ടച്ച്സ്ക്രീന്‍ പാനലും ഒരുമിച്ചുള്ള വണ്‍ ഗ്ളാസ് സൊലൂഷന്‍ (ഒ.ജി.എസ്) പാനലുള്ള ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് ടച്ച്സ്ക്രീന്‍ പ്രകടനം മികച്ചതാക്കാന്‍ സഹായിക്കാറുണ്ട്.

നിലവിലെ ഒറ്റ സര്‍ക്യൂട്ടിന് പകരം പാനലിനും ടച്ച് ഫിലിമിനും ഇടയില്‍ ഇരട്ട ഫ്ളെക്സിബിള്‍ പ്രിന്‍റഡ് സര്‍ക്യൂട്ട്, നല്ല ബ്രൈറ്റ്നസിന് ഒപ്റ്റിക്കല്‍ ക്ളിയര്‍ റെസിന്‍ എന്നിവയാണ് ഇതിന്‍െറ സവിശേഷതകള്‍.

photo courtesy: images.gizmag.com

comments powered by Disqus