പിടിച്ചുനില്‍ക്കാന്‍ 41 എം.പി കാമറയുമായി ‘ലൂമിയ 1020’

സാംസങ്ങിനും ആപ്പിളിനും ഇടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നോക്കിയ 41 മെഗാപിക്സല്‍ കാമറയുള്ള സ്മാര്‍ട്ട്ഫോണുമായി രംഗത്തിറങ്ങി. നിശ്ചല ചിത്രങ്ങള്‍ക്ക് ക്സിനോണ്‍ ഫ്ളാഷ്, വീഡിയോക്ക് എല്‍ഇഡി ഫ്ളാഷ്, ആറ് സെയിസ് ഒപ്റ്റിക്സ് ലെന്‍സുകള്‍ എന്നിവയാണ് ‘നോക്കിയ ലൂമിയ 1020’എന്ന ഈ 41 മെഗാപിക്സല്‍ കാമറയുടെ കൂടെയുള്ളത്. 3 എക്സ് സൂമുണ്ട്.

38 മെഗാപിക്സല്‍ ചിത്രം, സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ ലക്ഷ്യമിട്ട് അഞ്ച് മെഗാപിക്സല്‍ ചിത്രം എന്നിങ്ങനെ രണ്ടുതരം ചിത്രങ്ങള്‍ പകര്‍ത്തും. വീഡിയോ കോളിങ്ങിന് 1.2 മെഗാപിക്സല്‍ മുന്‍ കാമറ, വിന്‍ഡോസ് എട്ട് ഓപറേറ്റിങ് സിസ്റ്റം, 1280 x 768 പിക്സല്‍ റസലൂഷനുള്ള 4.5 ഇഞ്ച് അമോലെഡ് പ്യൂര്‍ മോഷന്‍ എച്ച്.ഡി പ്ളസ് സ്ക്രീന്‍, രണ്ട് ജി.ബി റാം, 1.5 ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, 32 ജി.ബി ഇന്‍േറണല്‍ പ്രോസസര്‍, അകത്തുള്ള 2000 എം.എ.എച്ച് ബാറ്ററി കൂടാതെ മറ്റൊരു 1200 എം.എ.എച്ച് ബാറ്ററി, ത്രീജി, എല്‍.ടി.ഇ, എന്‍.എഫ്്.സി, വൈഫൈ, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി, എ-ജി.പി.എസ്, ക്യു.ഐ വയര്‍ലെസ് ചാര്‍ജിങ് കവര്‍, ട്രൈ പോഡ് എന്നിവയുണ്ട്.

നഖം കൊണ്ടും ഗ്ളൗസ് ഇട്ടാലും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിക്കും. 158 ഗ്രാം ആണ് ഭാരം. ത്രീജിയില്‍ 13 മണിക്കൂര്‍ ബാറ്ററി നില്‍ക്കും. 16 ദിവസമാണ് സ്റ്റാന്‍ഡ്ബൈ സമയം. മഞ്ഞ, വെ്ള്ള, കറുപ്പ് നിറങ്ങളില്‍ ലഭ്യം.ദ
34,999 രൂപ വിലയുള്ള നേരത്തെ നോക്കിയ ഇറക്കിയ 41 മെഗാപിക്സലുള്ള പ്യൂര്‍വ്യൂ 808ന്‍െറ പിന്‍ഗാമിയാണിത്്. ഇത് വിപണിയില്‍ തരംഗമായില്ല. അമേരിക്കയില്‍ ജൂലൈ 26 മുതല്‍ എ.ടി ആന്‍ഡ് ടി 299 ഡോളറിന് (ഏകദേശം 17,890 രൂപ) രണ്ടുവര്‍ഷ കരാറില്‍ വില്‍പന തുടങ്ങും.

photo courtesy: the hindu.com and AP

comments powered by Disqus