ഫേസ്ബുക്ക് ന്യൂസ്ഫീഡിന് പുതുരൂപം

നൂറുകോടിയിലേറെ അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അപ്ഡേറ്റുകള്‍ ലഭ്യമാകുന്ന 'ന്യൂസ് ഫീഡ്'ന് പുതുജന്മം. ചിത്രങ്ങളും വീഡിയോയും വിവരങ്ങളും നവീനമായി അടുക്കിവെച്ച പുതിയ ന്യൂസ് ഫീഡാണ് ഇനി യൂസര്‍മാര്‍ക്ക് മുന്നിലത്തെുകയെന്ന് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. 2011 സെപ്റ്റംബറിലാണ് ന്യൂസ് ഫീഡ് അവസാനമായി പരിഷ്കരിച്ചത്.

ഈ വര്‍ഷം ഫെയ്സ്ബുക്കില്‍ നടപ്പാക്കിയ രണ്ടാമത്തെ പ്രധാന മാറ്റമാണിത്. മാര്‍ച്ച് ഏഴിന് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ നവീന രൂപം നിലവില്‍വരും. ജനുവരിയില്‍ സോഷ്യല്‍ സെര്‍ച്ച് സംവിധാനം ഫേസ്ബുക്ക് കൊണ്ടുവന്നിരുന്നു. ഫേസ്ബുക്കിന്‍െറ കമ്പ്യൂട്ടര്‍ പതിപ്പിലുള്ള പല ഫീച്ചറുകളും മൊബൈല്‍ പതിപ്പിലില്ല. അത് പരിഹരിക്കാനാണ് ഇതെന്നാണ് സൂചന.

comments powered by Disqus