കുടുംബത്തിനാവശ്യമായ എല്ലാം വിളയുന്നത് വീട്ടുമുറ്റത്ത്; നാട്ടറിവും ആധുനിക കൃഷിരീതിയും സമന്വയിപ്പിച്ച് നാസർ
text_fieldsഅരൂക്കുറ്റി (ആലപ്പുഴ): നാട്ടറിവും ആധുനിക കൃഷി രീതിയും സമന്വയിപ്പിക്കുകയാണ് അരൂക്കുറ്റി നടുവത്ത് നഗറിൽ മഠത്തിൽപറമ്പിൽ നാസർ. കെൽട്രോണിൽനിന്ന് ഡെപ്യൂട്ടി എൻജിനീയറായി വിരമിച്ച ഇദ്ദേഹം ജോലിയിൽ ഇരിക്കെ തന്നെ കാർഷിക പഠനങ്ങളിൽ വ്യാപൃതനായിരുന്നു. കാർഷിക മികവുകൾക്ക് പലവിധ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കുടുംബത്തിനാവശ്യമായ എല്ലാം വീട്ടുമുറ്റത്തുതന്നെ വിളയിക്കുന്ന കുടുംബകൃഷിയുടെ വക്താവാണ് ഇദ്ദേഹം. ഒന്നര സെൻറ് സ്ഥലം മതി ഇരുപത്തി നാലിനം പച്ചക്കറി കൃഷി ചെയ്യാൻ. ഒരു പച്ചക്കറിയുടെ ഒന്നോ രണ്ടോ തൈ െവച്ചാൽ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി ലഭിക്കും.
ഇലക്കറികളും ഇതിനൊപ്പം കൃഷി ചെയ്യാം. വിളപരിപാലനം, സസ്യസംരക്ഷണം, മണ്ണിെൻറ ഫലഭൂയിഷ്ഠി വർധിപ്പിക്കൽ എന്നിവയാണ് കൃഷിയുടെ അടിസ്ഥാനം. കോഴി വളർത്തൽ, മീൻ വളർത്തൽ ഇതോടൊപ്പം ചെയ്യാം. ഇവയുടെ വിസർജ്യങ്ങൾ വളമായി പ്രയോജനപ്പെടുത്താം.
പരമ്പരാഗത മാർഗത്തിലൂടെ വളരുന്ന കൃഷി നശിപ്പിക്കുന്ന കീടങ്ങളെ ഇല്ലാതാകുന്നതിനുള്ള ജീവികളും ഈ പരിസ്ഥിതിയിൽ വളർന്നുവരുന്നത് സഹായകമാണ്. നാട്ടറിവുകളും ആധുനിക കൃഷി രീതിയും സമന്വയിപ്പിക്കുന്ന പുത്തൻ കാർഷികരീതിയാണ് നാസറിെൻറ കൃഷിയുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.