മഴ വിനയായി; കുരുമുളക് തിരി പൊഴിയുന്നു
text_fieldsഅടിമാലി: ശക്തമായ മഴ കുരുമുളക് കർഷകർക്ക് കനത്ത പ്രഹരമായി. തുടർച്ചയായ വെയിലിനുശേഷം ഉണ്ടായ മഴയിൽ കുരുമുളക് തിരി തണ്ടിൽനിന്നു പൊഴിഞ്ഞുപോകുന്നത് വ്യാപകമായതാണ് കർഷകർക്ക് ദുരിതമായത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല ഉൽപാദനം പ്രതീക്ഷിച്ചിരിക്കെയാണ് കുരുമുളക് പൊഴിയാൻ തുടങ്ങിയത്. ഇതര കാർഷികോൽപന്നങ്ങളെ അപേക്ഷിച്ച് കുരുമുളകിന് ന്യായവില ലഭിക്കുന്നതിനാൽ മിക്ക കർഷകരും വീണ്ടും കുരുമുളക് വേര് പിടിപ്പിച്ചിരുന്നു.
കറുത്ത പൊന്ന് മാത്രമായിരുന്നു ആദ്യകാലത്ത് മലയോരത്തെ പ്രധാന കൃഷി. ദ്രുതവാട്ടവും വേര് രോഗവും മൂലം കുരുമുളക് പൂർണമായും നശിച്ചപ്പോൾ ആണ് റബറിനും ഇതര കൃഷികൾക്കും മലയോരം വഴിമാറിയത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് കൃഷിചെയ്തവർക്കാണ് ഏറെ ദുരിതം.
ലക്ഷക്കണക്കിന് രൂപയുടെ കുരുമുളകാണ് പകുതി മൂപ്പുപോലും ആകാതെ നശിച്ചത്. മഴ നീണ്ടുനിന്നാൽ അവശേഷിക്കുന്നത് കൂടി പൊഴിയാനാണ് സാധ്യത. കുരുമുളക് കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.